അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി റിമാണ്ടില്‍

മേല്‍പറമ്പ്: അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടില്‍. ഉദുമ എരോല്‍ പടിഞ്ഞാറെ കൊവ്വലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് ചൊവ്വാഴ്ച രാത്രിയാണ് തീയിട്ടത്. കെ.വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ വിനയകുമാര്‍ എന്ന പ്രവീണ്‍ (42) തീയിട്ടത്. സംഭവത്തില്‍ കേസെടുത്ത മേല്‍പറമ്പ് പൊലീസ് വിനയകുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനുരൂപ്, പ്രദീഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ […]

മേല്‍പറമ്പ്: അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടില്‍. ഉദുമ എരോല്‍ പടിഞ്ഞാറെ കൊവ്വലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് ചൊവ്വാഴ്ച രാത്രിയാണ് തീയിട്ടത്. കെ.വി മുനീറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ വിനയകുമാര്‍ എന്ന പ്രവീണ്‍ (42) തീയിട്ടത്. സംഭവത്തില്‍ കേസെടുത്ത മേല്‍പറമ്പ് പൊലീസ് വിനയകുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മേല്‍പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ അനുരൂപ്, പ്രദീഷ്‌കുമാര്‍, ഗ്രേഡ് എസ്.ഐ ശശിധരന്‍ പിള്ള എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it