ഹൊസങ്കടി: വാന്‍ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ധര്മ്മത്തടക്കയിലെ സെയ്തു(34)വാണ് അറസ്റ്റിലായത്. ഈ മാസം 11ന് വൈകിട്ട് ആറ് മണിയോടെ ധര്‍മ്മത്തടുക്കയിലെ ഒരു ക്ലബിന് സമീപം വെച്ച് വാന്‍ ഡ്രൈവര്‍ സാബിഖിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പലസ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ രാവിലെയാണ് മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വധശ്രമക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.