വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവ്

കാസര്‍കോട്: വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും എ.ടി.എം കാര്‍ഡുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. തളങ്കര പള്ളിക്കാലിലെ മുഹമ്മദ് അറഫാത്ത്(38), തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദ് (32), തളങ്കര കെ.കെ പുറത്തെ കെ.എം അബ്ദുള്‍ റഹ്‌മാന്‍ (64), തളങ്കര ഖാസിലൈനിലെ കെ.എ സാബിദ് (34) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി. ദീപു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം […]

കാസര്‍കോട്: വ്യാപാരിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും എ.ടി.എം കാര്‍ഡുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവും 30,000 രൂപ പിഴയും വിധിച്ചു. തളങ്കര പള്ളിക്കാലിലെ മുഹമ്മദ് അറഫാത്ത്(38), തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദ് (32), തളങ്കര കെ.കെ പുറത്തെ കെ.എം അബ്ദുള്‍ റഹ്‌മാന്‍ (64), തളങ്കര ഖാസിലൈനിലെ കെ.എ സാബിദ് (34) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി. ദീപു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. 365 വകുപ്പ് പ്രകാരം രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവും 394 വകുപ്പ് പ്രകാരം മൂന്നുവര്‍ഷം തടവും 20,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധികതടവുമാണ് ശിക്ഷ. 2017 ജൂലൈ അഞ്ചിനാണ് സംഭവം. കിന്‍ഫ്ര വസ്ത്ര നിര്‍മ്മാണ ഫാക്ടറി ഉടമയും മധൂര്‍ സ്വദേശിയുമായ കെ. സതീഷാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരയായത്. സതീഷിന്റെ തലക്കും മുഖത്തും കണ്ണിനും അടിച്ച ശേഷം കയ്യിലുണ്ടായിരുന്ന 5000 രൂപയും മൂന്ന് എ.ടി.എം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും 80,000 രൂപ വിലവരുന്ന നാല് പവന്റെ സ്വര്‍ണമാലയും കവര്‍ച്ച ചെയ്തെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ നിഷാ കുമാരി ഹാജരായി. സി.ഐ പി. അജിത് കുമാറാണ് അന്വേഷിച്ചത്.

Related Articles
Next Story
Share it