കവര്‍ച്ചാശ്രമക്കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ആദൂര്‍: വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഹാഷിമിനെ(43)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാറില്‍ 2002 നവംബറില്‍ ആള്‍താമസമില്ലാത്ത പൂട്ടിയിട്ട വീട് കുത്തിതുറന്ന കേസിലെ പ്രതിയാണ് ഹാഷിം. വീട്ടുകാര്‍ ഗള്‍ഫിലാണ്. വീടിന്റെ വാതില്‍ കുത്തിതുറന്ന് അകത്തുകയറി അലമാര തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ഹാഷിം അടക്കം രണ്ടുപേരാണ് പ്രതികളെന്ന് […]

ആദൂര്‍: വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഹാഷിമിനെ(43)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടാറില്‍ 2002 നവംബറില്‍ ആള്‍താമസമില്ലാത്ത പൂട്ടിയിട്ട വീട് കുത്തിതുറന്ന കേസിലെ പ്രതിയാണ് ഹാഷിം. വീട്ടുകാര്‍ ഗള്‍ഫിലാണ്. വീടിന്റെ വാതില്‍ കുത്തിതുറന്ന് അകത്തുകയറി അലമാര തുറന്നെങ്കിലും ഒന്നും കിട്ടിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ ഹാഷിം അടക്കം രണ്ടുപേരാണ് പ്രതികളെന്ന് വ്യക്തമായി. ഈ കേസില്‍ ഇനി ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്.

Related Articles
Next Story
Share it