അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ കോടതി ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇവരെ ചോദ്യം ചെയ്താല്‍ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് […]

കാസര്‍കോട്: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന അഞ്ച് പ്രതികളെ കോടതി ഏഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇവരെ ചോദ്യം ചെയ്താല്‍ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ ഗള്‍ഫിലേക്ക് കടന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. മറ്റ് ചിലര്‍ നേപ്പാളിലുള്ളതായും സൂചനയുണ്ട്. ഗള്‍ഫിലേക്ക് കടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ നേപ്പാളിലെത്തിയത്.

Related Articles
Next Story
Share it