അബ്കാരി കേസില്‍ പ്രതിയായ ബെള്ളൂര്‍ സ്വദേശി റിമാണ്ടില്‍ കഴിയുന്നതിനിടെ മരിച്ചു

കാഞ്ഞങ്ങാട്: അബ്കാരി കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു ബെള്ളൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ല് കളരിയിലെ പരേതനായ വിശ്വനാഥന്റെ മകന്‍ കരുണാകരന്‍ (43) ആണ് മരിച്ചത്. ബദിയടുക്ക എക്‌സൈസ് അധികൃതരാണ് ചാരായവുമായി കരുണാകരനെ അറസ്റ്റുചെയ്തിരുന്നത്. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സബ് ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

കാഞ്ഞങ്ങാട്: അബ്കാരി കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു ബെള്ളൂര്‍ സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബെള്ളൂര്‍ നാട്ടക്കല്ല് കളരിയിലെ പരേതനായ വിശ്വനാഥന്റെ മകന്‍ കരുണാകരന്‍ (43) ആണ് മരിച്ചത്. ബദിയടുക്ക എക്‌സൈസ് അധികൃതരാണ് ചാരായവുമായി കരുണാകരനെ അറസ്റ്റുചെയ്തിരുന്നത്.
തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സബ് ജയിലില്‍ റിമാണ്ടില്‍ കഴിയുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

Related Articles
Next Story
Share it