മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
കാസര്‍കോട്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുഡ്‌ലു വിവേകാനന്ദനഗറിലെ പി.എം സന്ദീപ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കൂഡ്‌ലുവില്‍ വെച്ച് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 2022 മുതല്‍ മയക്കുമരുന്ന് കടത്ത്, അടിപിടി കേസുകളില്‍ സന്ദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.2012 മുതലുള്ള കാലയളവിലും കേസുണ്ട്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ ഇ.രമേശന്‍, സിവില്‍ […]

കാസര്‍കോട്: മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കുഡ്‌ലു വിവേകാനന്ദനഗറിലെ പി.എം സന്ദീപ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ കൂഡ്‌ലുവില്‍ വെച്ച് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. 2022 മുതല്‍ മയക്കുമരുന്ന് കടത്ത്, അടിപിടി കേസുകളില്‍ സന്ദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
2012 മുതലുള്ള കാലയളവിലും കേസുണ്ട്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. എസ്.ഐ വിഷ്ണുപ്രസാദ്, എ.എസ്.ഐ ഇ.രമേശന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ്, വന്ദന, അജയ്, നീരജ്, അജിത്ത് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.