സ്ത്രീയുടെ മാല തട്ടിപ്പറിച്ച കേസില്‍ പിടിയിലായത് സമാനമായ നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: സ്‌കൂട്ടറിലെത്തി സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കീഴൂരിലെ മുഹമ്മദ് ഷമ്മാസ് (31) റിമാണ്ടില്‍. ഷമ്മാസ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് കൂഡ്‌ലു പായിച്ചാല്‍-ആസാദ് നഗര്‍ റോഡില്‍ നിന്ന് സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലാണ് പിടിയിലായത്.ഷമ്മാസിനെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം സമാനമായ നിരവധി കേസുകളുണ്ട്. മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.കാപ്പ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഷമ്മാസ് മറ്റൊരു […]

കാസര്‍കോട്: സ്‌കൂട്ടറിലെത്തി സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്ത കീഴൂരിലെ മുഹമ്മദ് ഷമ്മാസ് (31) റിമാണ്ടില്‍. ഷമ്മാസ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 20ന് ഉച്ചയ്ക്ക് കൂഡ്‌ലു പായിച്ചാല്‍-ആസാദ് നഗര്‍ റോഡില്‍ നിന്ന് സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ച കേസിലാണ് പിടിയിലായത്.
ഷമ്മാസിനെതിരെ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം സമാനമായ നിരവധി കേസുകളുണ്ട്. മറ്റു സ്റ്റേഷനുകളിലും കേസുകളുണ്ട്.
കാപ്പ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഷമ്മാസ് മറ്റൊരു കേസില്‍ ജയിലിലായി അടുത്തിടെയാണ് പുറത്തിറങ്ങിയത്.
കര്‍ണാടകയില്‍ നിന്ന് സ്‌കൂട്ടര്‍ വാടകക്ക് എടുത്താണ് പിടിച്ചുപറി നടത്തിയത്. അടുത്തിടെ നടന്ന മറ്റു മാല തട്ടിപ്പറിക്കല്‍ കേസുകളില്‍ ഷമ്മാസിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

Related Articles
Next Story
Share it