കുരുമുളക് പറിച്ചതിന്റെ പേരില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: കുടുംബസ്വത്തില്‍പെട്ട കുരുമുളക് വള്ളിയില്‍ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധത്തില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അഡൂര്‍ ചാമക്കൊച്ചിയിലെ കൃഷ്ണനായക് എന്ന ബിജുവിനെ(40)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. ജ്യേഷ്ഠസഹോദരനായ ബുദ്ധനായകിനെ(42) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വീട്ടില്‍ അതിക്രമിച്ചുകയറി ബുദ്ധനായകിന്റെ ഭാര്യയെയും മകനെയും കയ്യേറ്റം ചെയ്തതിനും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം […]

കാസര്‍കോട്: കുടുംബസ്വത്തില്‍പെട്ട കുരുമുളക് വള്ളിയില്‍ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധത്തില്‍ ജ്യേഷ്ഠസഹോദരനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിനെ കോടതി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അഡൂര്‍ ചാമക്കൊച്ചിയിലെ കൃഷ്ണനായക് എന്ന ബിജുവിനെ(40)യാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി എ.വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. ജ്യേഷ്ഠസഹോദരനായ ബുദ്ധനായകിനെ(42) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. വീട്ടില്‍ അതിക്രമിച്ചുകയറി ബുദ്ധനായകിന്റെ ഭാര്യയെയും മകനെയും കയ്യേറ്റം ചെയ്തതിനും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം തടവും 12,500 രൂപ പിഴയും പ്രത്യേകം വിധിച്ചിട്ടുണ്ട്. 2014 ഡിസംബര്‍ 22ന് രാത്രി ഏഴുമണിയോടെയാണ് സംഭവം. പ്രതിയും കൊല്ലപ്പെട്ട ബുദ്ധനായകും അഡൂര്‍ ചാമക്കൊച്ചിയില്‍ അടുത്തടുത്ത വീടുകളിലാണ് താമസം. പിതാവ് ദേവപ്പനായകിന്റെ മരണശേഷം സ്വത്ത് ഭാഗം വെച്ചിരുന്നില്ല. ബുദ്ധനായക് വീടിന് മുന്നിലെ കുരുമുളക് വള്ളിയില്‍ നിന്ന് കുറച്ച് കുരുമുളക് പറിച്ചതറിഞ്ഞ് പ്രകോപിതനായ കൃഷ്നായക് മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറുകയും കത്തികൊണ്ട് ബുദ്ധനായകിന്റെ കഴുത്തിലും തലക്കും കുത്തുകയും തടയാന്‍ ശ്രമിച്ച ബുദ്ധനായകിന്റെ ഭാര്യ സീതമ്മയെയും മകന്‍ രാജേഷിനെയും മര്‍ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബുദ്ധനായകിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്ന് ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എ സതീഷ്‌കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.

Related Articles
Next Story
Share it