പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 6 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറുപവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരിലെ ഇരിങ്ങാടൂര്‍ പുറയത്ത് പറമ്പില്‍ ഹൗസിലെ പി.പി അമീറലിയെ(35)യാണ് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തളങ്കര പള്ളിക്കാല്‍ റെയില്‍പാളത്തിന് സമീപത്തെ ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയാണ് അമീറലി. ജൂണ്‍ 25ന് രാത്രിയാണ് ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണ്ണം കവര്‍ന്നത്. അന്ന് കവര്‍ച്ചാ […]

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പൂട്ടിയിട്ട വീട് കുത്തിതുറന്ന് ആറുപവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതി അറസ്റ്റില്‍. മലപ്പുറം തിരൂരിലെ ഇരിങ്ങാടൂര്‍ പുറയത്ത് പറമ്പില്‍ ഹൗസിലെ പി.പി അമീറലിയെ(35)യാണ് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തളങ്കര പള്ളിക്കാല്‍ റെയില്‍പാളത്തിന് സമീപത്തെ ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മൂന്നാം പ്രതിയാണ് അമീറലി. ജൂണ്‍ 25ന് രാത്രിയാണ് ശിഹാബ് തങ്ങളുടെ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വര്‍ണ്ണം കവര്‍ന്നത്. അന്ന് കവര്‍ച്ചാ സംഘത്തില്‍പ്പെട്ട മട്ടന്നൂര്‍ സ്വദേശി വിജേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. മറ്റൊരു പ്രതിയായ കാസര്‍കോട്ടെ ലത്തീഫിനെ സുള്ള്യയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ രക്ഷപ്പെടാനും മോഷണ മുതല്‍ വില്‍പ്പന നടത്താനും സഹായിച്ച ആളാണ് അമീറലി എന്ന് പൊലീസ് പറഞ്ഞു. പള്ളിക്കാല്‍ റെയില്‍പാളത്തിന് സമീപത്തെ നാലോളം വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. മത്സ്യമാര്‍ക്കറ്റിലെ ഉണക്കമീന്‍ വ്യാപാരിയായ നൗഫലിന്റെ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, അനില്‍, അജിത് എന്നിവരും അമീറലിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it