വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ്: ഹിന്ദു ഐക്യവേദി അധ്യക്ഷ പി.കെ ശശികലയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തു

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ പി കെ ശശികലയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 23 മണിക്കൂര്‍ നേരത്തേക്കണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മിശ്രവിവാഹങ്ങളെ ലൗവ് ജിഹാദ് ആരോപണമുന്നയിച്ച് പോസ്റ്റ് ചെയ്തതിനാണ് നടപടി. പോസ്റ്റ് തങ്ങളുടെ സാമൂഹ്യമാനദണ്ഡത്തിന് യോജിച്ചതല്ലെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. 2020 ജൂണ്‍ മാസത്തില്‍ രജിസ്ടര്‍ ചെയ്ത 65 വിവാഹങ്ങളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടയാളും പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍, ഹിന്ദു കമ്യൂണിറ്റികളില്‍ പെട്ടവരുമാണെന്നാണ് ശശികല പോസ്റ്റില്‍ പറയുന്നത്. […]

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിലിട്ട ഹിന്ദു ഐക്യവേദി അധ്യക്ഷ പി കെ ശശികലയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. 23 മണിക്കൂര്‍ നേരത്തേക്കണ് വിലക്കേര്‍പ്പെടുത്തിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മിശ്രവിവാഹങ്ങളെ ലൗവ് ജിഹാദ് ആരോപണമുന്നയിച്ച് പോസ്റ്റ് ചെയ്തതിനാണ് നടപടി. പോസ്റ്റ് തങ്ങളുടെ സാമൂഹ്യമാനദണ്ഡത്തിന് യോജിച്ചതല്ലെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.

2020 ജൂണ്‍ മാസത്തില്‍ രജിസ്ടര്‍ ചെയ്ത 65 വിവാഹങ്ങളില്‍ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരന്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടയാളും പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍, ഹിന്ദു കമ്യൂണിറ്റികളില്‍ പെട്ടവരുമാണെന്നാണ് ശശികല പോസ്റ്റില്‍ പറയുന്നത്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകളിലാണ് ശശികല മതപരിവര്‍ത്തനം ആരോപിക്കുന്നത്.

Related Articles
Next Story
Share it