യുവാവിന്റെ അപകട മരണം നാടിന്റെ കണ്ണീരായി

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. ചെമ്മനാട് ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലിച്ചേരിയില്‍ മഹേഷ്(30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കെ.എസ്.ടി.പി റോഡില്‍ ചന്ദ്രഗിരി പാലത്തിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. കോഴിയിറച്ചി വാങ്ങി വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മഹേഷിനെ ഗുരുതരമായി പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. കൊമ്പനടുക്കത്തെ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠന്റെയും സൗഭാഗ്യയുടെയും മകനാണ്. […]

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ച സംഭവം നാടിന്റെ കണ്ണീരായി. ചെമ്മനാട് ലൈറ്റ് ആന്റ് സൗണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആലിച്ചേരിയില്‍ മഹേഷ്(30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കെ.എസ്.ടി.പി റോഡില്‍ ചന്ദ്രഗിരി പാലത്തിനടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. കോഴിയിറച്ചി വാങ്ങി വീട്ടിലേക്ക് പോകാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മഹേഷിനെ ഗുരുതരമായി പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. കൊമ്പനടുക്കത്തെ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠന്റെയും സൗഭാഗ്യയുടെയും മകനാണ്. അപകടത്തില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it