ഒളിവിലായിരുന്ന എല്‍ദോസ് എം.എല്‍.എ വീട്ടില്‍ തിരിച്ചെത്തി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്നു അദ്ദേഹം. ഇന്നലെ തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ വീട്ടില്‍ തിരിച്ചെത്തിയത്.ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എം.എല്‍.എ ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്നു അദ്ദേഹം. ഇന്നലെ തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ വീട്ടില്‍ തിരിച്ചെത്തിയത്.
ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എം.എല്‍.എ ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles
Next Story
Share it