ആദൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരുവര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചപ്പാരപ്പടവ് തിമിരി പുതിയ പുരയിലെ ബിനു എന്ന വെളിച്ചം ബിനു (34)വിനെയാണ് ആദൂര്‍ എസ്.ഐ ബാലു പി. നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മിയാപദവില്‍ വെച്ചാണ് പിടികൂടിയത്. സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് നാരന്തട്ട, ഉത്തേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.