ഏഴാം സാമ്പത്തിക സര്‍വ്വേയ്ക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കം കുറിച്ചു

കാസര്‍കോട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സര്‍വ്വേയ്ക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി സര്‍വ്വേ വിശദീകരണം നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, റാഷിദ് പൂരണം, ശ്രീലത, വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.എം മുനീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൂപ്പര്‍വൈസര്‍മാരായ […]

കാസര്‍കോട്: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിര്‍വ്വഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സര്‍വ്വേയ്ക്ക് കാസര്‍കോട് നഗരസഭയില്‍ തുടക്കം കുറിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി സര്‍വ്വേ വിശദീകരണം നടത്തി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമീന മുജീബ്, കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, റാഷിദ് പൂരണം, ശ്രീലത, വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി എം.എം മുനീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൂപ്പര്‍വൈസര്‍മാരായ അഖില സന്തോഷ്, മുഹമ്മദ് ഷംനാസ് എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കി.

ചെറുകിട-വന്‍കിട വ്യവസായം, കുടില്‍ വ്യവസായം തുടങ്ങിയ എല്ലാവിധ സ്വയം സംരംഭങ്ങളുടെ വിവരശേഖരണം നടത്തുകയാണ് സര്‍വ്വേ ലക്ഷ്യമിടുന്നത്.

Related Articles
Next Story
Share it