തളങ്കര: ദഖീറത്തുല്‍ ഉഖ്റാ സംഘത്തിന്റെ പ്രധാന സ്ഥാപനങ്ങളിലൊന്നായ മാലിക് ദീനാര്‍ യതീംഖാന-അഗതി മന്ദിരത്തിന്റെ 50-ാം വാര്‍ഷികാഘോഷത്തിന് ഡിസംബര്‍ ആറിന് തുടക്കമാവും. രാവിലെ പത്ത് മണിക്ക് ദഖീറത്തുല്‍ ഉഖ്റാ സംഘം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും.
1971 ഡിസംബര്‍ ആറിനാണ് മാലീക് ദീനാര്‍ യതീംഖാന സ്ഥാപിച്ചത്. അനാഥരും അഗതികളുമായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളാണ് ഇവിടെ താമസിച്ച് പഠിച്ച് വിവിധ മേഖലകളിലേക്ക് ചേക്കേറിയത്. മതപണ്ഡിതര്‍, ഡോക്ടര്‍, അധ്യാപകര്‍, ബിസിനസുകാര്‍ തുടങ്ങിയ മേഖലകളിലേക്ക് എത്തപ്പെട്ടവര്‍ ഏറെയാണ്.
സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളിന്റെയും ഡൈനിംഗ് ഹാളിന്റെയും സമര്‍പ്പണം, സംഘത്തിന്റെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടേയും സംഗമം, യതീംഖാന വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍, ഇസ്ലാമിക് എക്സിബിഷന്, സ്ഥാപന സഹകാരികള്‍ക്ക് സ്വീകരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു. പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. അഡ്വ. വി.എം മുനീര്‍, ബി.യു അബ്ദുല്ല, അബ്ദുല്ല മീത്തല്‍, റഊഫ് പള്ളിക്കാല്‍, എം.എ ലത്തീഫ്, ഹസൈനാര്‍ ഹാജി തളങ്കര, ബായിക്കര അബ്ദുല്ലകുഞ്ഞി, കെ.എം അബ്ദുല്റഹ്മാന്, കെ.എം ഹനീഫ്, ടി.ഇ മുക്താര്‍, പി. അബ്ദുല്‍സത്താര്‍, റസാഖ് പട്ടേല്‍, ടി.എസ്.എ ഗഫൂര്‍, ഗഫൂര്‍ തളങ്കര, അഷ്റഫ് ഫോര്‍യു സംബന്ധിച്ചു.