ജില്ലയിലുടനീളം 45 ദിവസം നീണ്ടുനില്‍ക്കുന്ന നിയമബോധവത്കരണ പ്രചാരണപരിപാടികള്‍ക്ക് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും

കാസര്‍കോട്: ജില്ലാ നിയമസേവന അതോറിറ്റിയും ഹൊസ്ദുര്‍ഗ്, കാസര്‍കോട് നിയമസേവനകമ്മിറ്റിയും സംയുക്തമായി ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ 14 വരെ ജില്ലയിലുടനീളം 45 ദിവസം നീണ്ടുനില്‍ക്കുന്ന നിയമബോധവത്കരണ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12.15ന് ഓണ്‍ലൈനായി കാസര്‍കോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.വി ബാലകൃഷ്ണന്‍, ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ […]

കാസര്‍കോട്: ജില്ലാ നിയമസേവന അതോറിറ്റിയും ഹൊസ്ദുര്‍ഗ്, കാസര്‍കോട് നിയമസേവനകമ്മിറ്റിയും സംയുക്തമായി ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ 14 വരെ ജില്ലയിലുടനീളം 45 ദിവസം നീണ്ടുനില്‍ക്കുന്ന നിയമബോധവത്കരണ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12.15ന് ഓണ്‍ലൈനായി കാസര്‍കോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി.വി ബാലകൃഷ്ണന്‍, ജില്ലാകലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ തലവന്‍മാര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ സംബന്ധിക്കും. അന്ന് രാത്രി ഏഴുമണിക്ക് ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍ക്കായി ഹൊസ്ദുര്‍ഗ് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും പോക്സോ കോടതി സ്‌പെഷ്യല്‍ ജഡ്ജിയുമായ സി സുരേഷ്‌കുമാര്‍ ക്ലാസെടുക്കും. ഒക്ടോബര്‍ മൂന്നിന് 45 നാള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റി അംഗങ്ങള്‍ക്കും സുരേഷ്‌കുമാര്‍ ക്ലാസെടുക്കും.
പൊലീസ്-എക്‌സൈസ്-ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വിവിധ ദിവസങ്ങളിലായി ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ ജഡ്ജി പി.വി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പി.വി ബാലകൃഷ്ണന്‍, സബ്ജഡ്ജ് എം. ശുഹൈബ്, സി. സുരേഷ്‌കുമാര്‍. എം.എ.സി.ടി ജഡ്ജ് കെ.പി സുനിത, സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it