28 വര്‍ഷങ്ങളുടെ കാത്തിരിപ്പ്; ഒടുവില്‍ കോപ്പ മാറോടണച്ച് അര്‍ജന്റീന; ലയണല്‍ മെസിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

റിയോ ഡി ജനീറോ: ആവേശം നിറഞ്ഞ സ്വപ്ന ഫൈനലിനൊടുവില്‍ കോപ്പ മാറോടണച്ച് അര്‍ജന്റീന. 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ കരിയറിലെ ആദ്യ രാജ്യന്തര കിരീടം കൂടിയാണ് ഈ കോപ്പ. എല്ലാ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും രാജ്യത്തിന് വേണ്ടി ഒരു പ്രധാന കിരീടം നേടിയിട്ടില്ലെന്ന പേരുദോഷം ഇതോടെ അവസാനിച്ചു. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 5.30ന് ആരംഭിച്ച വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഏക ഗോളിനാണ് […]

റിയോ ഡി ജനീറോ: ആവേശം നിറഞ്ഞ സ്വപ്ന ഫൈനലിനൊടുവില്‍ കോപ്പ മാറോടണച്ച് അര്‍ജന്റീന. 28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ കരിയറിലെ ആദ്യ രാജ്യന്തര കിരീടം കൂടിയാണ് ഈ കോപ്പ. എല്ലാ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും രാജ്യത്തിന് വേണ്ടി ഒരു പ്രധാന കിരീടം നേടിയിട്ടില്ലെന്ന പേരുദോഷം ഇതോടെ അവസാനിച്ചു.

ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 5.30ന് ആരംഭിച്ച വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത ഏക ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്. 22ാം മിനുട്ടില്‍ എഞ്ചല്‍ ഡി മരിയ ആണ് വിജയഗോള്‍ നേടിയത്. ഇതിനു മുമ്പ് 1993 ലായിരുന്നു അര്‍ജന്റീന കിരീട നേടിയത്. 2004, 2007 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയെങ്കിലും ബ്രസീലിനോട് കാലിടറുകയായിരുന്നു. പിന്നാലെ 2015, 2016 വര്‍ഷങ്ങളിലും ഫൈനലിലെത്തിയെങ്കിലും രണ്ട് തവണയും ചിലിയോട് തോറ്റു. 2014ല്‍ ഫിഫ ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ജര്‍മനിയോട് തോറ്റു.

തുടര്‍ച്ചയായ മൂന്ന് പ്രധാന ടൂര്‍ണമെന്റുകളിലാണ് അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെട്ടത്. ഏറെ വൈകാരിക മുഹൂര്‍ത്തമായിരുന്നു കോപ്പയുടെ അവസാന നിമിഷം. 95 മിനുട്ട് നീണ്ട മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മെസി സന്തോഷ കണ്ണീര്‍ പൊഴിച്ചു. നെയ്മര്‍ കരഞ്ഞു. മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും കണ്ണീരോടെ ആലിംഗനം ചെയ്തു.

Related Articles
Next Story
Share it