ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു, ഭാര്യ അപകടനില തരണം ചെയ്തു

കൊല്ലം: ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കൊല്ലത്ത് പള്ളിമണ്ണിലാണ് സംഭവം. ശ്രീഹരി (22)യാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് സംഭവം. ജൂണ്‍ 13നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ സഹകരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ […]

കൊല്ലം: ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ 22കാരനായ ഭര്‍ത്താവ് മരിച്ചു. ഭാര്യ അപകടനില തരണം ചെയ്തു. കൊല്ലത്ത് പള്ളിമണ്ണിലാണ് സംഭവം. ശ്രീഹരി (22)യാണ് മരിച്ചത്. ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്. അശ്വതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് സംഭവം. ജൂണ്‍ 13നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു. ആദ്യം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും പിന്നീട് ശ്രീഹരിയുടെ രക്ഷിതാക്കള്‍ സഹകരിച്ചിരുന്നു.

ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ശ്രീഹരി ഭാര്യയുടെ മുന്നില്‍വെച്ച് തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട അശ്വതി അമിതമായി മരുന്നു കഴിക്കുകയായിരുന്നു. കൊല്ലം അസീസിയാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്. കൊല്ലം കണ്ണനല്ലൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Related Articles
Next Story
Share it