ബേപ്പൂരില്‍ 1991 മോഡല്‍ ആവര്‍ത്തിക്കും: സിപിഎം സ്ഥാനാര്‍ത്ഥി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ 1991 മോഡല്‍ ആവര്‍ത്തിക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിലെ കോ-ലീ-ബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും വോട്ടര്‍മാര്‍ കോലിബി സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എം.എല്‍.എയായ വി.കെ.സി. മമ്മദ് കോയക്ക് പകരമാണ് മുഹമ്മദ് റിയാസിനെ സി.പി.എം […]

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ 1991 മോഡല്‍ ആവര്‍ത്തിക്കുമെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിലെ കോ-ലീ-ബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും വോട്ടര്‍മാര്‍ കോലിബി സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ നിലവിലെ എം.എല്‍.എയായ വി.കെ.സി. മമ്മദ് കോയക്ക് പകരമാണ് മുഹമ്മദ് റിയാസിനെ സി.പി.എം രംഗത്തിറക്കുന്നത്.

യു.ഡി.എഫില്‍ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബി.ജെ.പിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.

Related Articles
Next Story
Share it