സഞ്ജു സാംസണ്‍ ടീമിലെത്താത്തതിന്റെ കാരണം ഇതാണ്; വിമര്‍ശനവുമായി ഗവാസ്‌കര്‍; ദേവ്ദത്ത് പടിക്കല്‍ ഉടന്‍ ഇന്ത്യയ്ക്കായി കളിക്കും
മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്. ബാറ്റിംഗില്‍ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു പുറത്തുപോകാനുണ്ടായ പ്രധാന കാരണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു നായകന്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിനാകണം. ആദ്യ മത്സരത്തില്‍ അവനത് സാധിച്ചു. ഒരു കളിയില്‍ റണ്‍സ് […]

മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍ രംഗത്തെത്തിയത്.
ബാറ്റിംഗില്‍ സഞ്ജു പിന്തുടരുന്ന മനോഭാവമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു പുറത്തുപോകാനുണ്ടായ പ്രധാന കാരണമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു നായകന്‍ എന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജുവിനാകണം. ആദ്യ മത്സരത്തില്‍ അവനത് സാധിച്ചു. ഒരു കളിയില്‍ റണ്‍സ് കണ്ടെത്തിയാല്‍ പിന്നീട് വരുന്ന മത്സരങ്ങളില്‍ നല്ല സ്‌കോര്‍ കണ്ടെത്തിയ ഇന്നിംഗ്‌സിന്റെ തുടര്‍ച്ച എന്ന പോലെ ബാറ്റ് ചെയ്യാനാണ് സഞ്ജു ശ്രമിക്കുക. അവന്റെ ഈ ശീലമാണ് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാതിരിക്കാനും കാരണം. ഗവാസ്‌കര്‍ പറഞ്ഞു.
രാജസ്ഥാന്‍ ടോപ് ഓര്‍ഡറിലെ നിര്‍ണായക താരം എന്ന നിലയില്‍ സഞ്ജുവിനെ ടീം ഏറെ ആശ്രയിക്കുന്നുണ്ടെന്നും എന്നാല്‍ അതിനെ സാധൂകരിക്കുന്ന സമീപനമല്ല താരത്തില്‍ നിന്നുണ്ടാകുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു. നേരത്തെ മുന്‍ താരം ഗൗതം ഗംഭീറും സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.