ആ പുഞ്ചിരിയും മാഞ്ഞു...
കാസര്‍കോട് ചെമനാടിലെ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവും മത-സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കെ.ടി.ജമാല്‍ വിടവാങ്ങിയെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ ചെമനാട് ഫുടുവേര്‍ എന്ന പേരില്‍ കച്ചവടം നടത്തിവന്നിരുന്ന ജമാല്‍ച്ചയുമായി എനിക്ക് നാല്‍പത് വര്‍ഷത്തെ പരിചയമുണ്ട്. എല്ലാ ദിവസവും ഫിര്‍ദൗസ് റോഡിലൂടെ കടന്നുപോകുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ജമാല്‍ച്ച കടയിലിരുപ്പുണ്ടാകും. ഒന്ന് കടയില്‍ കയറി കൈ കൊടുത്ത് വരുമ്പോള്‍ ചോദ്യം ഉയരും; എങ്ങനെയുണ്ട് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍? എസ്. ടി.യു ഉഷാറായി പ്രവര്‍ത്തിക്കുന്നില്ലേ? എന്ന ആ […]

കാസര്‍കോട് ചെമനാടിലെ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവും മത-സാമൂഹ്യ-സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന കെ.ടി.ജമാല്‍ വിടവാങ്ങിയെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ ചെമനാട് ഫുടുവേര്‍ എന്ന പേരില്‍ കച്ചവടം നടത്തിവന്നിരുന്ന ജമാല്‍ച്ചയുമായി എനിക്ക് നാല്‍പത് വര്‍ഷത്തെ പരിചയമുണ്ട്. എല്ലാ ദിവസവും ഫിര്‍ദൗസ് റോഡിലൂടെ കടന്നുപോകുമ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ ജമാല്‍ച്ച കടയിലിരുപ്പുണ്ടാകും. ഒന്ന് കടയില്‍ കയറി കൈ കൊടുത്ത് വരുമ്പോള്‍ ചോദ്യം ഉയരും; എങ്ങനെയുണ്ട് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍? എസ്. ടി.യു ഉഷാറായി പ്രവര്‍ത്തിക്കുന്നില്ലേ? എന്ന ആ ചോദ്യം എന്നും മനസ്സിന് കുളിര്‍മ പകരുന്നതായിരുന്നു. ചെമനാട് ജമാഅത്തിന്റെയും സ്‌കൂളിന്റെയും ഉത്തരവാദപ്പെട്ട ഭാരവാഹിയായിരുന്നപ്പോഴും വളരെ സൗമ്യനായി, ശാന്തനായി പുഞ്ചിരിയോടെ പെരുമാറിയിരുന്ന ജമാല്‍ച്ച മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് വെച്ച, പ്രസ്ഥാനത്തെ ജീവനു തുല്യം സ്‌നേഹിച്ച കറ കളഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു. ഫിര്‍ദൗസ് റോഡിലെ ജമാല്‍ച്ചയുടെ കട ചെമനാട് നിവാസികളുടെ കാസര്‍കോട്ടെ പവര്‍ ഹൗസായിരുന്നു. അവിടെ സി.ടി.അഹമ്മദലി, പരേതരായ ബി.എസ് അബ്ദുല്ല, സി.ടി.എച്ച്. അബ്ദുല്ല ഹാജി, കുന്നരിയത്ത് അഹമദ് തുടങ്ങിയവരുടെ സംഗമ വേദി കൂടിയായിരുന്നു.
ഫിര്‍ദൗസ് ബസാറിലൂടെ തിരക്ക് പിടിച്ച് നടന്നു പോകുമ്പോള്‍ ജമാല്‍ച്ചയെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ച് വരുമ്പോള്‍ കാത്തിരിക്കും, ലീഗ് വിശേഷം അറിയാന്‍. ഒരിക്കല്‍ പോലും പുഞ്ചിരിച്ചല്ലാതെ അദ്ദേഹത്തെ കണ്ടിട്ടുണ്ടാവില്ല. ഫിര്‍ദൗസ് റോഡിലെ എന്റെ ഏറ്റവും അടുപ്പക്കാരായിരുന്നു പരേതനായ മുബാറക് അബ്ദുല്ല ഹാജിയും ജമാല്‍ച്ചയും. ധരിക്കുന്ന തൂവെള്ള വസ്ത്രം പോലെ വെളുത്ത ശുദ്ധമായ ഹൃദയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അസുഖ ബാധിതനായതിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിത ശൈലി മാതൃകപരമായിരുന്നു. നടക്കുമ്പോള്‍പ്പോലും ഭൂമിക്ക് ഭാരം നല്‍കാതെ റോഡിന്റെ ഒരു ഭാഗം ചരിഞ്ഞു സമാധാനത്തോടെയുള്ള ആ നടപ്പ് തന്നെ മാതൃകയായിരുന്നു. പരിശുദ്ധ റമദാനിലെ പുണ്യ നാളെന്ന് വിശ്വസിക്കുന്ന ദിനത്തിലാണ് ജമാല്‍ച്ച വിട പറഞ്ഞത്.
ലളിത ജീവിതവും പെരുമാറ്റവുംകൊണ്ട് തന്നെ എല്ലാവരുടെയും ഹൃദയത്തില്‍ കുടിയേറിയ അദ്ദേഹത്തെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. മുസ്ലിം ലീഗിനെ അതിരറ്റ് സ്‌നേഹിച്ച,
ജീവിതം തന്നെ പാര്‍ട്ടിക്ക് വേണ്ടി മാറ്റിവെച്ച, പ്രതിസന്ധികളിലും പ്രയാസങ്ങളിലും പാറപ്പോലെ പാര്‍ട്ടിയോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച ജമാല്‍ച്ചാക്ക് സര്‍വ്വ ശക്തനായ അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ.