ഒര്‍മ്മകളില്‍ മാമ്പൂമണഞ്ഞ സാഹിത്യ കാലം; പരിഷത്ത് സമ്മേളനത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചു

തളങ്കര: 1974 ഫെബ്രുവരി 20 മുതല്‍ 24 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാം സമ്മേളനത്തിന്റെ 50-ാം വാര്‍ഷികം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ പരിഷത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ സമ്മേളനമായിരുന്നു തളങ്കരയിലേതെന്നും പി. കുഞ്ഞിരാമന്‍ നായര്‍ ജരാസന്ധന് മാമ്പൂ പറിച്ചു നല്‍കിയ ഓര്‍മ്മകള്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോടിനെ ഏറെ മധുരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം […]

തളങ്കര: 1974 ഫെബ്രുവരി 20 മുതല്‍ 24 വരെ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ അങ്കണത്തില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 34-ാം സമ്മേളനത്തിന്റെ 50-ാം വാര്‍ഷികം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യ പരിഷത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ സമ്മേളനമായിരുന്നു തളങ്കരയിലേതെന്നും പി. കുഞ്ഞിരാമന്‍ നായര്‍ ജരാസന്ധന് മാമ്പൂ പറിച്ചു നല്‍കിയ ഓര്‍മ്മകള്‍ 50 വര്‍ഷങ്ങള്‍ക്ക് ശേഷവും കാസര്‍കോടിനെ ഏറെ മധുരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയാ വഴി തരംഗമായി നൂറ് അധ്യായങ്ങള്‍ പിന്നിട്ട ഇശല്‍ പ്രഭാതം എന്ന സൃഷ്ടിയുടെ ശില്‍പി കവി പി.എസ് ഹമീദിനെ ഡോ. അംബികാസുതന്‍ മാങ്ങാട് ഉപഹാരം നല്‍കി ആദരിച്ചു. ഒ.എസ്.എ വൈസ് പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. അംബികാസുതന്‍ മാങ്ങാടിനുള്ള ഉപഹാരം വൈസ് പ്രസിഡണ്ട് കെ.എം ഹനീഫ് സമ്മാനിച്ചു. പി.എസ്. ഹമീദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു, പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, ഒ.എസ്.എ സെക്രട്ടറി എന്‍.എം അബ്ദുല്ല, സിദ്ദീഖ് ചക്കര, പി.എ മജീദ് പള്ളിക്കാല്‍, അഡ്വ. ടി.വി ഗംഗാധരന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, രവീന്ദ്രന്‍ പാടി, കെ.എം അബ്ദുല്‍ റഹ്മാന്‍, നൗഷാദ് ബായിക്കര തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബപ്പിടി മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.

Related Articles
Next Story
Share it