എല്ലാവരോടും നന്ദിയുണ്ട്; കാസര്‍കോടിനോട് വിട പറയുന്നത് നിരവധി നല്ല അനുഭവങ്ങളുമായി -ഡോ.ഡി. സജിത് ബാബു

കാസര്‍കോട്: കാസര്‍കോടിനോട് വിട പറയുമ്പോള്‍ വലിയ വിഷമമുണ്ടെന്നും സെന്റിമെന്റലായ നിരവധി മുഹൂര്‍ത്തങ്ങള്‍ കാസര്‍കോട്ട് വെച്ച് തനിക്കുണ്ടായിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് യാത്ര പോകുന്ന ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ടച്ചിംഗ് ആയുള്ള നിരവധി അനുഭവങ്ങള്‍ കാസര്‍കോട്ട് വെച്ച് എനിക്കുണ്ടായിട്ടുണ്ട്. ഇവിടേക്ക് വരുമ്പോള്‍ ഈ നാടിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. വന്നപ്പോള്‍ ഏറെ ഇഷ്ടമായി. എല്ലാത്തിനും വളരെ നന്ദിയുണ്ട്. ഒരുപാട് […]

കാസര്‍കോട്: കാസര്‍കോടിനോട് വിട പറയുമ്പോള്‍ വലിയ വിഷമമുണ്ടെന്നും സെന്റിമെന്റലായ നിരവധി മുഹൂര്‍ത്തങ്ങള്‍ കാസര്‍കോട്ട് വെച്ച് തനിക്കുണ്ടായിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് യാത്ര പോകുന്ന ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ടച്ചിംഗ് ആയുള്ള നിരവധി അനുഭവങ്ങള്‍ കാസര്‍കോട്ട് വെച്ച് എനിക്കുണ്ടായിട്ടുണ്ട്. ഇവിടേക്ക് വരുമ്പോള്‍ ഈ നാടിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. വന്നപ്പോള്‍ ഏറെ ഇഷ്ടമായി. എല്ലാത്തിനും വളരെ നന്ദിയുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്തപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിക്കാണും. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ഉണ്ടായിട്ടില്ല. പത്രപ്രവര്‍ത്തകരില്‍ ചിലരോട് പരുഷമായി പെരുമാറിയിട്ടുണ്ടാകാം. മനസില്‍ ആലോചിക്കുകപോലും ചെയ്യാത്ത കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമായി കണ്ടാല്‍ മതി. അത് കാര്യമാക്കേണ്ട. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ശരിയാണെന്ന് തോന്നിയ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു. ചിലപ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ അത് ശരിയാകണം എന്നില്ല-സജിത് ബാബു പറഞ്ഞു.
കാസര്‍കോട്ട് വന്നപ്പോള്‍ ദിവസവും ഒമ്പത് പത്രങ്ങള്‍ വരെ വായിച്ചിരുന്ന ആളാണ് ഞാന്‍. പത്രം വായിച്ചില്ലെങ്കില്‍ ദിവസം സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച് 22 മുതല്‍ ഞാന്‍ പത്രം വായിച്ചിട്ടില്ല. ലോക്ഡൗണുമായി ബന്ധപ്പെട്ട് പലര്‍ക്കും പല കാഴ്ചപ്പാടായിരിക്കും. എന്നാല്‍ ഒരു ജില്ലാ ഭരണാധികാരിക്ക് കാര്യങ്ങള്‍ ചട്ടങ്ങള്‍ അനുസരിച്ച് ചെയ്യേണ്ടിവരും. ചില വാര്‍ത്തകള്‍ കാണുമ്പോള്‍ രാവിലെ ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങളില്‍ നിന്ന് മനസിനെ പിന്നോട്ട് വലിക്കും. അതുകൊണ്ട് പിന്നെ പത്രങ്ങള്‍ നോക്കാതെയായി-അദ്ദേഹം പറഞ്ഞു.
കാസര്‍കോട് കലക്ടറായി ചുമതലയേറ്റ ശേഷം എല്ലാ ഫയലുകള്‍ക്കും 24 മണിക്കൂറിനകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഓരോ ഫയലുകളും ഓരോ ജീവിതമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പത്മേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍, പ്രദീപ് നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it