കാസര്‍കോട്: കൃതികള്‍ കൊണ്ടാടപ്പെടുകയും വിവര്ത്തകന് അവഗണിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് വിവര്ത്തകന് അതിരുകളില്ലാതെ ജനമനസ്സുകളെ ഒന്നിപ്പിക്കുകയാണെന്ന് തനിമ കലാ സാഹിത്യവേദി സംഘടിപ്പിച്ച ഭാഷയുടെ പുനര്‍ജനി എന്ന ചടങ്ങ് അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ കെ.വി. കുമാരന് മാഷിനും ഡോ. എ.എം ശ്രീധരനും തനിമയുടെ ഉപഹാരം മുനിസിപ്പല്‍ ചെയര്മാന് അബ്ബാസ് ബീഗവും ഡോ. എ.എ. അബ്ദുല്‍ സത്താറും നല്കി ആദരിച്ചു. ചടങ്ങ് നഗരസഭാ ചെയര്മാന് ഉദ്ഘാടനം ചെയ്തു. കന്നഡ സാഹിത്യകാരന് രാധാകൃഷ്ണന് ഉളിയത്തടുക്ക മുഖ്യപ്രഭാഷണം നടത്തി. തനിമ പ്രസിഡണ്ട് അബൂത്വാഇ അധ്യക്ഷത വഹിച്ചു. പത്മനാഭന് ബ്ലാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി, രവീന്ദ്രന് പാടി, സി.എല്‍. ഹമീദ്, റഹ്മാന് മുട്ടത്തൊടി, നാരായണന് മുള്ളേരിയ സംസാരിച്ചു. കെ.വി കുമാരന്, ഡോ. എ.എം ശ്രീധരന് എന്നിവര്‍ വിവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ചു. നിസാര്‍ പെര്‍വാഡ് സ്വാഗതവും അഷ്റഫലി ചേരങ്കൈ നന്ദിയും പറഞ്ഞു.