തലപ്പാടി-ചെങ്കള ആറുവരിപ്പാത: കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്; ടെന്‍ഡര്‍ എടുത്തത് അദാനിയേക്കാള്‍ 132 കോടി രൂപ കുറച്ച്

കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള റീച്ചിന്റെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. അദാനിയേക്കാള്‍ 132 കോടി രൂപ കുറച്ചാണ് ദേശീയപാത 66 (പഴയ എന്‍എച്ച് 17)ല്‍ തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നേടിയത്. രാജ്യാന്തര ടെന്‍ഡറില്‍ അദാനി ഗ്രൂപ്പ്, മേഘ, കെഎന്‍ആര്‍ ഗ്രൂപ്പുകള്‍ എന്നിവയും പങ്കെടുത്തു. ആദ്യമായാണ് ഊരാളുങ്കല്‍ രാജ്യന്തര കരാറില്‍ പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ […]

കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള റീച്ചിന്റെ കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്. അദാനിയേക്കാള്‍ 132 കോടി രൂപ കുറച്ചാണ് ദേശീയപാത 66 (പഴയ എന്‍എച്ച് 17)ല്‍ തലപ്പാടി മുതല്‍ ചെങ്കളവരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നേടിയത്.

രാജ്യാന്തര ടെന്‍ഡറില്‍ അദാനി ഗ്രൂപ്പ്, മേഘ, കെഎന്‍ആര്‍ ഗ്രൂപ്പുകള്‍ എന്നിവയും പങ്കെടുത്തു. ആദ്യമായാണ് ഊരാളുങ്കല്‍ രാജ്യന്തര കരാറില്‍ പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കുന്ന നിലയിലേക്കുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ച ഗുണമേന്മയ്ക്കും മികച്ച സേവനത്തിനുമുള്ള അംഗീകാരമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു.

കേരളത്തില്‍നിന്നുള്ള ഒരു കരാര്‍ സ്ഥാപനത്തിനു കിട്ടുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. 1704.125 കോടി രൂപയ്ക്കാണു കരാര്‍ ലഭിച്ചത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെഎന്‍ആര്‍ ഗ്രൂപ്പ് 2199.00 കോടി രൂപയുമാണ് ക്വാട്ട് ചെയ്തത്. രണ്ടുവര്‍ഷമാണ് നിര്‍മാണ കാലാവധി.

Related Articles
Next Story
Share it