തളങ്കര പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു; സമീപവാസികള്‍ രോഗഭീതിയില്‍

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു. സമീപവാസികള്‍ രോഗഭീതിയില്‍. തളങ്കര മുന്‍സിപ്പല്‍ പാര്‍ക്ക്, തീരദേശ പൊലീസ് സ്റ്റേഷന്‍ എന്നിവയടക്കം നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന തീരത്താണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ തീരത്തടിഞ്ഞത്. ശക്തമായ വേലിയേറ്റമുണ്ടാകുമ്പോള്‍ ഇവ റോഡിലേക്ക് ഒഴുകി എത്തുന്നു. ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. ഭക്ഷണ അവശിഷ്ടങ്ങള്‍ കൊത്തിയെടുത്തു കാക്കകള്‍ സമീപത്തുള്ള വീടുകളിലെ വാട്ടര്‍ ടാങ്കുകളിലും കിണറുകളിലും കൊണ്ടിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതിന് പുറമേ മഞ്ഞപിത്തം, വയറിളക്കം പോലെയുളള രോഗങ്ങള്‍ പടരാന്‍ സാധ്യതയേറെയാണ്. കോവിഡ് കാരണം സമീപത്തെ […]

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ പുഴയില്‍ മാലിന്യം നിറഞ്ഞു. സമീപവാസികള്‍ രോഗഭീതിയില്‍. തളങ്കര മുന്‍സിപ്പല്‍ പാര്‍ക്ക്, തീരദേശ പൊലീസ് സ്റ്റേഷന്‍ എന്നിവയടക്കം നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്ന തീരത്താണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ തീരത്തടിഞ്ഞത്.
ശക്തമായ വേലിയേറ്റമുണ്ടാകുമ്പോള്‍ ഇവ റോഡിലേക്ക് ഒഴുകി എത്തുന്നു. ഭക്ഷണ അവശിഷ്ടങ്ങളുമുണ്ട്. ഭക്ഷണ അവശിഷ്ടങ്ങള്‍ കൊത്തിയെടുത്തു കാക്കകള്‍ സമീപത്തുള്ള വീടുകളിലെ വാട്ടര്‍ ടാങ്കുകളിലും കിണറുകളിലും കൊണ്ടിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതിന് പുറമേ മഞ്ഞപിത്തം, വയറിളക്കം പോലെയുളള രോഗങ്ങള്‍ പടരാന്‍ സാധ്യതയേറെയാണ്. കോവിഡ് കാരണം സമീപത്തെ പാര്‍ക്ക് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. നിരവധി സന്ദര്‍ശകര്‍ എത്തുന്ന തീരപ്രദേശം കൂടിയാണ്. ഇവിടെ ബോട്ട് സര്‍വ്വീസും ഉണ്ട്. കാസര്‍കോട് നിര്‍ദ്ദിഷ്ട ഹാര്‍ബറിന് അഭിമുഖമായി പ്രകൃതി സൗന്ദര്യം കൊണ്ട് നിറഞ് നില്‍ക്കുന്ന സ്ഥലമാണ്. രാത്രിയിലാണ് വാഹനങ്ങളില്‍ കൊണ്ട് പുഴയില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. മാലിന്യം നീക്കം ചെയ്ത് പ്രദേശവാസികളുടെ ഭീതി അകറ്റാന്‍ നടപടിയുണ്ടാകണം.

Related Articles
Next Story
Share it