അയ്യായിരം പേര്‍ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പൊരുക്കി ചരിത്രത്തില്‍ ഇടം നേടി തളങ്കര സ്‌കൂള്‍ 75 മേറ്റ്‌സ്

തളങ്കര: ഞായറാഴ്ച കാസര്‍കോട് കണ്‍തുറന്നത് പുതിയൊരു ചരിത്രത്തിലേക്കായിരുന്നു; അത് കേരളത്തിന്റെ കൂടി ചരിത്രമായി. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ചിന്റെ (75 മേറ്റ്‌സ്) ഹൃദയത്തിലെ കാരുണ്യം അയ്യായിരത്തോളം രോഗികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയായി പെയ്യുകയായിരുന്നു. മുസ്ലിം ഹൈസ്‌ക്കൂളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രത്യേകം ചികിത്സാമുറികളും ഫാര്‍മസിയും അര്‍ബുദ രോഗ നിര്‍ണ്ണയത്തിനുള്ള മൊബൈല്‍ ലാബും ഒരുക്കിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പൊരുക്കിയത്. ഒരു മെഡിക്കല്‍ […]

തളങ്കര: ഞായറാഴ്ച കാസര്‍കോട് കണ്‍തുറന്നത് പുതിയൊരു ചരിത്രത്തിലേക്കായിരുന്നു; അത് കേരളത്തിന്റെ കൂടി ചരിത്രമായി. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി ബാച്ചിന്റെ (75 മേറ്റ്‌സ്) ഹൃദയത്തിലെ കാരുണ്യം അയ്യായിരത്തോളം രോഗികള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മഴയായി പെയ്യുകയായിരുന്നു. മുസ്ലിം ഹൈസ്‌ക്കൂളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രത്യേകം ചികിത്സാമുറികളും ഫാര്‍മസിയും അര്‍ബുദ രോഗ നിര്‍ണ്ണയത്തിനുള്ള മൊബൈല്‍ ലാബും ഒരുക്കിയാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകി എത്തിയ ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പൊരുക്കിയത്. ഒരു മെഡിക്കല്‍ കോളേജിന്റെ പ്രതീതിയാണ് ക്യാമ്പ് സൃഷ്ടിച്ചത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തന്റെ അനുഭവങ്ങളില്‍ ഇത്രയും വിപുലമായൊരു മെഗാ മെഡിക്കല്‍ ക്യാമ്പ് കണ്ടിട്ടില്ലെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു. 75 മേറ്റ്‌സ് ചെയര്‍മാന്‍ ടി.എ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവരും മുഖ്യാതിഥികളായിരുന്നു.
മംഗലാപുരം മുതല്‍ കോഴിക്കോട് വരെയുള്ള നൂറോളം ഡോക്ടര്‍മാരാണ് രോഗികളെ പരിശോധിച്ചത്. 150ലേറെ നഴ്‌സുമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. അഞ്ഞൂറോളം വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു. രാവിലെ 6 മണി മുതല്‍ തന്നെ രോഗികള്‍ എത്തിത്തുടങ്ങിയിരുന്നു. ഏതാണ്ട് എല്ലാ മെഡിക്കല്‍ വിഭാഗവും പ്രവര്‍ത്തിച്ചിരുന്നു. 9 മണിക്ക് ആരംഭിച്ച ക്യാമ്പ് സന്ധ്യ വരെ നീണ്ടു. എന്‍.എ അബൂബക്കര്‍, എ. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ നഴ്‌സ് മെറിന്‍ ബെന്നിയെ ടി.എ ഷാഹുല്‍ ഹമീദ് ആദരിച്ചു. 75 മേറ്റ്‌സ് ജനറല്‍ കണ്‍വീനര്‍ ടി.എ ഖാലിദ് സ്വാഗതവും ട്രഷറര്‍ എം.എ അഹ്മദ് നന്ദിയും പറഞ്ഞു. ക്യാമ്പ് ഡയറക്ടര്‍ ഡോ. ഫിയാസ്, ക്യാമ്പ് കോഡിനേറ്റര്‍ എം.എ ലത്തീഫ്, വളണ്ടിയര്‍ ക്യാപ്റ്റന്‍ കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, പി.എ മജീദ് പള്ളിക്കാല്‍, മുസ്തഫ സോള്‍ക്കര്‍, കെ.പി യൂസഫ്, പി.എം കബീര്‍, ബി.യു അബ്ദുല്ല, സി.എല്‍ ഹനീഫ്, മജീദ് തെരുവത്ത്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പട്‌ള, അബു ത്വായി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്ല ബി.എം, പി.എ മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ അങ്കോല, എന്‍. ഇബ്രാഹിം, റസാഖ് പട്ടേല്‍, കെ.കെ സുലൈമാന്‍, ടി.കെ ഖാലിദ്, ഇബ്രാഹിം കരിപ്പൊടി, ബഷീര്‍, ബി.എ യൂസഫ്, ഷുക്കൂര്‍ എ.എച്ച്, മഹ്മൂദ് എ.എച്ച്, എ.എസ് ബഷീര്‍, ഹമീദ് പാദാര്‍, ടി.പി.എം ഫസല്‍, എ.പി മുഹമ്മദ് കുഞ്ഞി, പി.എ സലാം, രാജഗോപാലന്‍, സി.എച്ച് കബീര്‍, അമീര്‍ പട്ടേല്‍, ശംസു പാലം, ബി.എസ് അബ്ദുല്ല, മഹ്മൂദ് സി.എ, വാര്‍ഡ് കൗണ്‍സിലര്‍ എം.എസ് സക്കരിയ, ഒ.എസ്.എ ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, എസ്.എം.സി ചെയര്‍മാന്‍ കെ.എം ഹനീഫ്, പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it