തളങ്കര സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആയിരങ്ങള്‍ക്ക് കലാവിരുന്നായി
തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടിയ ആയിരിങ്ങള്‍ക്ക് ആസ്വാദകരമായ വിരുന്നായി. മൂന്ന് ദിവസം നീണ്ട കായിക മത്സരങ്ങള്‍ക്ക് ശേഷം നടന്ന കലാവിരുന്നില്‍ നാടോടിനൃത്തവും ഒപ്പനയും ദഫ്മുട്ടും ഇശല്‍ സംഗീതവും അരങ്ങേറി. ഹിദായത്തുല്ലയും സംഘവും അവതരിപ്പിച്ച, പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒപ്പന സദസ്സിനെ ഇളക്കിമറിച്ചു. തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ഒപ്പനയും നാടോടിനൃത്തവും നാടോടിഗാനവും ഗസാലി നഗര്‍ നൂറുല്‍ […]

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലാപരിപാടികള്‍ സ്‌കൂള്‍ അങ്കണത്തില്‍ തടിച്ചുകൂടിയ ആയിരിങ്ങള്‍ക്ക് ആസ്വാദകരമായ വിരുന്നായി. മൂന്ന് ദിവസം നീണ്ട കായിക മത്സരങ്ങള്‍ക്ക് ശേഷം നടന്ന കലാവിരുന്നില്‍ നാടോടിനൃത്തവും ഒപ്പനയും ദഫ്മുട്ടും ഇശല്‍ സംഗീതവും അരങ്ങേറി. ഹിദായത്തുല്ലയും സംഘവും അവതരിപ്പിച്ച, പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒപ്പന സദസ്സിനെ ഇളക്കിമറിച്ചു. തളങ്കര മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച ഒപ്പനയും നാടോടിനൃത്തവും നാടോടിഗാനവും ഗസാലി നഗര്‍ നൂറുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്മുട്ടും സദസിന്റെ വലിയ കയ്യടി നേടി. കണ്ണൂര്‍ മമ്മാലി, ഇസ്മയില്‍ തളങ്കര, ഗഫൂര്‍ എടവണ്ണ, ഫാരിസ ഹുസൈന്‍, നൈസാ ഫാത്തിമ തുടങ്ങിയവര്‍ അണിനിരന്ന ഇശല്‍ സന്ധ്യ പാതിരാവ് കഴിഞ്ഞിട്ടും നിറഞ്ഞ സദസ് ആസ്വദിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പാട്ടും അരങ്ങേറി.
സമാപന-സമ്മാനദാന ചടങ്ങ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. ഡോ. എന്‍.എ മുഹമ്മദ്, മുന്‍ മന്ത്രി സി.ടി അഹമ്മദലി എന്നിവര്‍ മുഖ്യാതിഥികളായി. നടന്‍ വിജയകുമാര്‍ സെലിബ്രിറ്റി താരമായി സംബന്ധിച്ചു. ട്രഷറര്‍ എം.പി ഷാഫി ഹാജി നന്ദി പറഞ്ഞു. ഹൗസ് തിരിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ സംയുക്ത ജേതാക്കളായ റെഡ് ഹൗസിന് വേണ്ടി കെ.എസ് ശംസുദ്ദീനും ബ്ലൂ ഹൗസിന് വേണ്ടി കെ.എം മുഹമ്മദ് ബഷീര്‍ വോളിബോളും ഒന്നിച്ച് എം.എല്‍.എയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം നേടിയ ഗ്രീന്‍ ഹൗസിന് വേണ്ടി അസ്ലം പടിഞ്ഞാറും മൂന്നാം സ്ഥാനം നേടിയ യെല്ലോ ഹൗസിന് വേണ്ടി കെ.എം ബഷീറും സമ്മാനം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, സ്‌കൂളിലെ കായികാധ്യാപകന്‍ രാജന്‍, കമ്മു ഖമറുദ്ദീന്‍ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം നല്‍കി. ഒ.എസ്.എ ഭാരവാഹികളായ അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ബി.യു അബ്ദുല്ല, കെ.എം ഹാരിസ്, ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.എം ഹനീഫ്, പി.എ സലാം ബദര്‍, പി.കെ. സത്താര്‍, സിദ്ദീഖ് ചക്കര, ഷാഫി തെരുവത്ത് സംബന്ധിച്ചു.