തളങ്കര: മനശാസ്ത്രത്തിലും മനോരോഗ പുനരധിവാസ ചികിത്സയിലും മികവ് കാട്ടിയ ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് തളങ്കരക്ക് സതീര്ത്ഥ്യരത്നം പുരസ്കാരം നല്കി പഴയ സഹപാഠികള്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നപ്പോള്‍ ആഹ്ലാദം അലതല്ലി. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 93-94, 94-95 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥികളാണ് ഇന്നലെ പഴയ കലാലയ മുറ്റത്ത് ഒരുവട്ടം കൂടി ഒത്തു ചേര്‍ന്നത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന് സതീര്ത്ഥ്യരത്നം അവാര്‍ഡ് സമ്മാനിച്ചു.
സ്കൂള്‍ വികസന സമിതി ചെയര്മാന് യഹ്യ തളങ്കര പൊന്നാട അണിയിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സിദ്ധിഖ് ഒമാന്‍ അധ്യക്ഷത വഹിച്ചു. കവി പി.എസ്. ഹമീദ് ബുള്ളറ്റിന് പ്രകാശനം ചെയ്തു. പഴയകാല അധ്യാപകരായ വാസുദേവന്‍ മാസ്റ്റര്‍, എം.എ. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, ടി.എ. അബൂബക്കര്‍ മാസ്റ്റര്‍, പി. മാഹിന്‍ മാസ്റ്റര്‍, ഔസേഫ് മാസ്റ്റര്‍ എന്നിവരെ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു. കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്മാന്, നഗരസഭാ അംഗം സഹീര്‍ ആസിഫ്, പി.ടി.എ. പ്രസിഡണ്ട് റാഷിദ് പൂരണം, മുന്‍ പ്രസിഡണ്ട് കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എസ്. അന്‍വര്‍ സാദത്ത്, ഫര്‍സാന ശിഹാബുദ്ദീന്, കെ.എസ്. മുഹമ്മദ് കുഞ്ഞി, ഷിയാബുദ്ദീന് കാംബ്ലി, ഖലീല്‍ ത്രീസ്റ്റാര്‍, അബ്ദുല്ല കണ്ടത്തില്‍, ഉമൈര്‍ തളങ്കര, അസ്ലം അടുക്കത്ത്ബയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് മറുപടി പ്രസംഗം നടത്തി. സിറാജ് ഖാസിലേന്‍ സ്വാഗതവും റഹ്മാന് തോട്ട നന്ദിയും പറഞ്ഞു.