36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തളങ്കര സ്വദേശിനി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍

മംഗളൂരു: 36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശിനിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ റുഖിയയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നുള്ള ഐ.എക്സ് 384 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റുഖിയ വന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ തയ്യാറായാക്കിയ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ് അജിത്കുമാര്‍, […]

മംഗളൂരു: 36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് തളങ്കര സ്വദേശിനിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തളങ്കരയിലെ റുഖിയയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നുള്ള ഐ.എക്സ് 384 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് റുഖിയ വന്നത്. രാസവസ്തുക്കള്‍ ചേര്‍ത്ത് സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ തയ്യാറായാക്കിയ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. 36 ലക്ഷം രൂപ വിലമതിക്കുന്ന 740 ഗ്രാം 24 കാരറ്റ് സ്വര്‍ണമാണ് കസ്റ്റംസ് സൂപ്രണ്ടുമാരായ വി.എസ് അജിത്കുമാര്‍, കെ. സന്തോഷ്‌കുമാര്‍, എം. ലളിതാരാജ്, മനോ കാര്‍ത്യായനി എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റുഖിയയെ കൂടുതല്‍ പരിശോധനക്ക് വിധേയയാക്കിയതോടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ത്രീയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മംഗളൂരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടു.

Related Articles
Next Story
Share it