തളങ്കരക്ക് ഇനി ഇസ്ലാമിക് സാഹിത്യ മത്സരങ്ങളുടെ നാളുകള്‍; തളങ്കര റെയ്ഞ്ച് മുസാബഖ-2023ന് വെള്ളിയാഴ്ച തുടക്കമാവും

കാസര്‍കോട്: തളങ്കരക്ക് ഇനി ദഫ് മുട്ടിന്റെയും ഇസ്ലാമിക സാഹിത്യ മത്സരങ്ങളുടെയും മൂന്ന് നാളുകള്‍. തളങ്കര റെയ്ഞ്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുസാബഖ-2023 ഇസ്ലാമിക കലാ സാഹിത്യ മത്സരം ഒക്ടോബര്‍ 27, 28, 29 തീയതികളിലായി തളങ്കര ബിലാല്‍ നഗറിലെ മര്‍ഹൂം അബ്ദുല്‍ ഖാദര്‍ നഗറില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. ഹനീഫ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റി ജനറല്‍ സെക്രട്ടറി […]

കാസര്‍കോട്: തളങ്കരക്ക് ഇനി ദഫ് മുട്ടിന്റെയും ഇസ്ലാമിക സാഹിത്യ മത്സരങ്ങളുടെയും മൂന്ന് നാളുകള്‍. തളങ്കര റെയ്ഞ്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുസാബഖ-2023 ഇസ്ലാമിക കലാ സാഹിത്യ മത്സരം ഒക്ടോബര്‍ 27, 28, 29 തീയതികളിലായി തളങ്കര ബിലാല്‍ നഗറിലെ മര്‍ഹൂം അബ്ദുല്‍ ഖാദര്‍ നഗറില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. ഹനീഫ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ച് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് അല്‍ അസ്നവി മര്‍ദ്ദള, സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, ജനറല്‍ സെക്രട്ടറി എം.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ഹര്‍ഷാദ് ഹുദവി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 4.30ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം ഹനീഫ് പതാക ഉയര്‍ത്തും. അഞ്ചു മണിക്ക് കെ.എസ് അബ്ദുല്ല ഹോസ്പിറ്റലും മുസാബഖ ഓര്‍ഗനൈസിങ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ സക്കീന മൊയ്തീന്‍ നിര്‍വഹിക്കും. തുടര്‍ന്ന് 6.30ന് മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. എസ്.കെ.ജെ.എം റെയ്ഞ്ച് പ്രസിഡണ്ട് എ.പി. അബ്ദുല്‍ റഹ്‌മാന്‍ മൗലവി എളമരം അധ്യക്ഷത വഹിക്കും. അബ്ദുല്‍ റഹ്‌മാന്‍ വഹബി പ്രാര്‍ത്ഥന നടത്തും. എസ്.കെ.എം.എം.എ റെയ്ഞ്ച് ജനറല്‍ സെക്രട്ടറി എം.എ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറയും. കാസര്‍കോട് സി.ഐ അജിത് കുമാര്‍ പി. മുഖ്യാതിഥിയാവും. മാലിക്ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും. ടി.എ ഷാഫി, ടി.ഇ മുക്താര്‍ സംസാരിക്കും. മൊയ്തീന്‍ കമ്പ്യൂട്ടര്‍, അബ്ദുല്‍ ഖാദര്‍ ബേഗ്, വെല്‍ക്കം മുഹമ്മദ് ഹാജി, അബൂബക്കര്‍ അബ്കോ, ബഷീര്‍ വോളിബോള്‍, കെ. ഉസ്മാന്‍ മൗലവി, ശംസുദ്ദീന്‍ തായല്‍, അബ്ദുല്‍ലത്തീഫ് കാട്ടു, അബ്ദുല്‍ലത്തീഫ് അഷ്റഫി, ബി.യു അബ്ദുല്ല, ഷരീഫ് നിസാമി, അബ്ദു റഷീദ് ഫൈസി സംബന്ധിക്കും. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ അര്‍ഷദ് ഹുദവി നന്ദി പറയും.
രാത്രി 7 മണിക്ക് ജില്ലാതല ദഫ് മത്സരം ആരംഭിക്കും. ഹാജി സി.ടി അമീറലി സമ്മാനദാനവും അഹമ്മദലി സഫ ക്യാഷ് അവാര്‍ഡ് വിതരണവും നിര്‍വഹിക്കും.
28, 29 തീയതികളില്‍ വിദ്യാര്‍ത്ഥി-മുഅല്ലിം ഫെസ്റ്റ് അരങ്ങേറും. തളങ്കര റെയ്ഞ്ചിലെ 19 മദ്രസകളില്‍ നിന്നുള്ള 780 വിദ്യാര്‍ത്ഥികളും 35 അധ്യാപകരും മത്സരങ്ങളില്‍ മാറ്റുരക്കും. ആകെ 83 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
29ന് രാത്രി 8 മണിക്ക് സമാപന സമ്മേളനം കാസര്‍കോട് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യഹ്യ തളങ്കര, എ. അബ്ദുല്‍ റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. മാനേജ്മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിക്കും. സമസ്ത മുഫത്തിഷ് കെ.വി ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. രജത സേവന അവാര്‍ഡ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് വിതരണം ചെയ്യും. അബൂബക്കര്‍ സിയാദ്, പി.എ സയ്യിദ് ഹാമിദി, ഷെരീഫ് വോളിബോള്‍, ടി.ഇ മുക്താര്‍, എം.എ ഇഖ്ബാല്‍ ഹാമിദി, സിദ്ദീഖ് ചക്കര, അഹമ്മദലി സഫ, റിയാസ് മാസ്റ്റര്‍, അബൂബക്കര്‍ അബ്കോ, യു.കെ യൂസഫ്, ഹനീഫ് പള്ളിക്കാല്‍, മുജീബ് തങ്ങള്‍, മഹറൂഫ് പുലിക്കുന്ന്, നഈം തളങ്കര, മുഹമ്മദ് ഗസാലി സംബന്ധിക്കും. എസ്.കെ.ജെ.എം റെയ്ഞ്ച് ജനറല്‍ സെക്രട്ടറി അഷ്റഫ് അല്‍ അസ്നവി മര്‍ദ്ദള സ്വാഗതം പറയും. കലാ സാഹിത്യ മത്സരത്തിലെ ചാമ്പ്യന്മാര്‍ക്കുള്ള ഓവറോള്‍ ട്രോഫി സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം ഹനീഫും കലാ പ്രതിഭാ പുരസ്‌കാരങ്ങള്‍ നഗരസഭാ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കമ്പ്യൂട്ടര്‍, ഷെരീഫ് വോളിബോള്‍, അബ്ദുല്‍ ഖാദര്‍ ബേഗ് എന്നിവരും വിതരണം ചെയ്യും.

Related Articles
Next Story
Share it