തളങ്കര റെയ്ഞ്ച് മുസാബഖ കലാമേള

തളങ്കര: തളങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തളങ്കര റെയ്ഞ്ച് തല ഇസ്ലാമിക് കലാമേള-മുസാബഖ 2023-തളങ്കര ബിലാല്‍ നഗറില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, സി.ഐ പി. അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് പ്രസിഡണ്ട് എ.പി. അബ്ദുല്‍ റഹ്‌മാന്‍ മൗലവി എരമളം അധ്യക്ഷത വഹിച്ചു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ […]

തളങ്കര: തളങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തളങ്കര റെയ്ഞ്ച് തല ഇസ്ലാമിക് കലാമേള-മുസാബഖ 2023-തളങ്കര ബിലാല്‍ നഗറില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, സി.ഐ പി. അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് പ്രസിഡണ്ട് എ.പി. അബ്ദുല്‍ റഹ്‌മാന്‍ മൗലവി എരമളം അധ്യക്ഷത വഹിച്ചു. മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ റെയ്ഞ്ച് സെക്രട്ടറി എം.എ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ലത്തീല്‍ അഷ്‌റഫ് പ്രാര്‍ത്ഥന നടത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം. ഹനീഫ്, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി റഷീദ് ബെളിഞ്ചം, ടി.എ ഷാഫി, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ മുക്താര്‍, മൊയ്തീന്‍ കമ്പ്യൂട്ടര്‍, അബ്ദുല്‍ഖാദര്‍ ബേഗ്, ഷരീഫ് വോളിബോള്‍, വെല്‍ക്കം മുഹമ്മദ് ഹാജി, അബൂബക്കര്‍ അബ്‌കോ, ബഷീര്‍ വോളിബോള്‍, ഷംസുദ്ദീന്‍ തായല്‍, അഷ്‌റഫ് അസ്‌നവി മര്‍ദള, സി.ടി. അമീറലി, അഹമദലി സഫ, യു.കെ. യൂസഫ്, അബ്ദുല്‍ റഹ്‌മാന്‍ വഹബി, പി.എ സയ്യിദ് ഹമീദി, എം.എ ഇഖ്ബാല്‍ ഹാമിദി, അബൂബക്കര്‍ സിയാദ്, സിറാജുദ്ദീന്‍ ഖാസിലന്‍, ഷമീര്‍ മാസ്റ്റര്‍, റിയാസ് മാസ്റ്റര്‍, മഹ്‌റുഫ് പുലിക്കുന്ന്, നഈം തളങ്കര, മുഹമ്മദ് ഗസാലി, റസാഖ്, സത്താര്‍, അബ്ദുല്‍ലത്തീഫ് സംബന്ധിച്ചു. അബ്ദുല്‍ അര്‍ഷദ് ഹുദവി നന്ദി പറഞ്ഞു. നേരത്തെ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം ഹനീഫ് പതാക ഉയര്‍ത്തി. ഉല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ സക്കീന മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it