മുഹമ്മദ് റഫിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് തളങ്കര റഫി മഹല്‍

കാസര്‍കോട്: അനശ്വര ഗാനങ്ങളിലൂടെ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഹമ്മദ് റഫിയുടെ 96-ാം ജന്മ വാര്‍ഷിക ദിനത്തില്‍ തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (റഫി മഹല്‍) അദ്ദേഹത്തെ സ്മരിച്ചു. മുഹമ്മദ് റഫി ജീവിച്ചിരിക്കുന്ന കാലത്തേക്കാളേറെ പ്രസക്തമായി ഏറി വരികയാണെന്നും അദ്ദേഹം പാടിയതെല്ലാം അനശ്വര ഗാനങ്ങളെന്നും എഴുത്തുകാരന്‍ എ.എസ് മുഹമ്മദ്കുഞ്ഞി അഭിപ്രായപ്പെട്ടു. ഗസലുകളും ഭജനുകളും തുടങ്ങി എല്ലാ തരം ഗാനങ്ങളും അതിന്റെ യഥാര്‍ത്ഥ ഭാവമുള്‍ക്കൊണ്ട് കൊണ്ട് ആലപിച്ച റഫി സാഹിബ് ഏറ്റവും പുതിയ തലമുറക്കിടയില്‍ പോലും […]

കാസര്‍കോട്: അനശ്വര ഗാനങ്ങളിലൂടെ ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഹമ്മദ് റഫിയുടെ 96-ാം ജന്മ വാര്‍ഷിക ദിനത്തില്‍ തളങ്കര മുഹമ്മദ് റഫി ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (റഫി മഹല്‍) അദ്ദേഹത്തെ സ്മരിച്ചു. മുഹമ്മദ് റഫി ജീവിച്ചിരിക്കുന്ന കാലത്തേക്കാളേറെ പ്രസക്തമായി ഏറി വരികയാണെന്നും അദ്ദേഹം പാടിയതെല്ലാം അനശ്വര ഗാനങ്ങളെന്നും എഴുത്തുകാരന്‍ എ.എസ് മുഹമ്മദ്കുഞ്ഞി അഭിപ്രായപ്പെട്ടു. ഗസലുകളും ഭജനുകളും തുടങ്ങി എല്ലാ തരം ഗാനങ്ങളും അതിന്റെ യഥാര്‍ത്ഥ ഭാവമുള്‍ക്കൊണ്ട് കൊണ്ട് ആലപിച്ച റഫി സാഹിബ് ഏറ്റവും പുതിയ തലമുറക്കിടയില്‍ പോലും വീണ്ടും ഹരമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ ആയി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എ.എസ്. മുഹമ്മദ് കുഞ്ഞി.
വൈസ് പ്രസിഡണ്ട് ബി.എസ് മഹമൂദ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഗള്‍ഫ് കോഓഡിനേറ്റര്‍ റഹ്‌മത്ത് മുഹമ്മദ് ഗാനങ്ങളാലപിച്ച് റഫിയെ സ്മരിച്ചു. പി.എസ് ഹമീദ്, ഉസ്മാന്‍ കടവത്ത്, ഹമീദ് തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.കെ സത്താര്‍ സ്വാഗതവും മാഹിന്‍ ലോഫ് നന്ദിയും പറഞ്ഞു.
30ന് റഫി മഹല്‍ സ്ഥാപക പ്രസിഡണ്ട് എന്‍.എ സുലൈമാന്റെ എട്ടാം ഓര്‍മ ദിനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് റഫി മഹലില്‍ തന്നെ ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles
Next Story
Share it