തളങ്കര പ്രീമിയര്‍ ലീഗ്: യഫ തായലങ്ങാടി ജേതാക്കള്‍
തളങ്കര: ദീനാര്‍ മോണിംഗ് ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ രണ്ട് രാപ്പകലുകള്‍ തളങ്കരക്ക് ക്രിക്കറ്റ് ആവേശത്തിന്റെ മനോഹരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ യഫാ തായലങ്ങാടി ജേതാക്കളായി. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വാള്‍ഫ്രെയിം സ്റ്റേഡിയത്തില്‍ രണ്ടുനാള്‍ കാണികളില്‍ ആവേശം നിറച്ച ചാമ്പ്യന്‍ഷിപ്പിന്റെ സെമി മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടത്. കലാശകളിയില്‍ പൊരുതിക്കളിച്ചാണ് തളങ്കരദേശം ആര്‍മി യഫാ തായലങ്ങാടിയോട് കീഴടങ്ങിയത്. തളങ്കരദേശത്തിന്റെ ജാസി കുണ്ടിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് അവസാന മത്സരങ്ങളെ ആവേശഭരിതമാക്കി. ടീം […]

തളങ്കര: ദീനാര്‍ മോണിംഗ് ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ രണ്ട് രാപ്പകലുകള്‍ തളങ്കരക്ക് ക്രിക്കറ്റ് ആവേശത്തിന്റെ മനോഹരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച തളങ്കര പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ യഫാ തായലങ്ങാടി ജേതാക്കളായി. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ വാള്‍ഫ്രെയിം സ്റ്റേഡിയത്തില്‍ രണ്ടുനാള്‍ കാണികളില്‍ ആവേശം നിറച്ച ചാമ്പ്യന്‍ഷിപ്പിന്റെ സെമി മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കാണികള്‍ കണ്ടത്. കലാശകളിയില്‍ പൊരുതിക്കളിച്ചാണ് തളങ്കരദേശം ആര്‍മി യഫാ തായലങ്ങാടിയോട് കീഴടങ്ങിയത്. തളങ്കരദേശത്തിന്റെ ജാസി കുണ്ടിലിന്റെ വെടിക്കെട്ട് ബാറ്റിംഗ് അവസാന മത്സരങ്ങളെ ആവേശഭരിതമാക്കി. ടീം മീശക്കാരന്‍ മൂന്നാം സ്ഥാനം നേടി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ടൗണ്‍ സി.ഐ അജിത് കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ്, പി.സി.സി പ്രസിഡണ്ട് ബച്ചി കാര്‍വാര്‍, വാള്‍ഫ്രെയിം ഗ്രൂപ്പ് സാരഥികളായ ഉസ്മത്ത്, ഹര്‍ഫാന്‍, നഗരസഭാംഗങ്ങായ സഹീര്‍ ആസിഫ്, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, ദീനാര്‍ മോണിംഗ് ഫ്രണ്ട്‌സ് പ്രസിഡണ്ട് അബ്ദുല്ല കെ.എസ്, പി.എ സലാം, സമദ് മൗലവി, സുബൈര്‍ പള്ളിക്കാല്‍, സുനൈസ് അബ്ദുല്ല, ഹസ്സന്‍ പതിക്കുന്നില്‍, കമ്മു ഖമറുദ്ദീന്‍, അബ്ദുല്ല കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.കെ അന്‍വര്‍ മൗലവി നന്ദി പറഞ്ഞു.