അനുഭവങ്ങളില്‍ നിന്നാണ് മികച്ച രചനകള്‍ ഉണ്ടാവുന്നത്- വി.കെ ശ്രീരാമന്‍

കാസര്‍കോട്: അനുഭവങ്ങളിലൂടെ ലോകത്തെ വായിക്കാനാണ് ശ്രമിക്കേണ്ടതെന്നും മികച്ച വായന പരിസരങ്ങളെ നന്നായി ഒന്ന് കണ്ണോടിച്ച് വായിക്കലാണെന്നും നടനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വി.കെ. ശ്രീരാമന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകളുടെ കരുത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. അതുകൊണ്ടാണ് ഏറ്റവും വിലപ്പെട്ട സാഹിത്യകാരന്മാരില്‍ ഒരാളായി ബഷീര്‍ പ്രതിഷ്ഠിക്കപ്പെട്ടത്. അരുന്ധതി റോയിയും അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് രചനകള്‍ നടത്തിയത്. വായനയുടെ അടിസ്ഥാനം അനുഭവങ്ങളുടെ കരുത്താണ്. എന്നാല്‍ ഭാവനാപരമായ രചനകളെ വിലമതിക്കാതില്ല-ശ്രീരാമന്‍ പറഞ്ഞു.തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രവും ഹുബാഷിക […]

കാസര്‍കോട്: അനുഭവങ്ങളിലൂടെ ലോകത്തെ വായിക്കാനാണ് ശ്രമിക്കേണ്ടതെന്നും മികച്ച വായന പരിസരങ്ങളെ നന്നായി ഒന്ന് കണ്ണോടിച്ച് വായിക്കലാണെന്നും നടനും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ വി.കെ. ശ്രീരാമന്‍ പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകളുടെ കരുത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങളാണ്. അതുകൊണ്ടാണ് ഏറ്റവും വിലപ്പെട്ട സാഹിത്യകാരന്മാരില്‍ ഒരാളായി ബഷീര്‍ പ്രതിഷ്ഠിക്കപ്പെട്ടത്. അരുന്ധതി റോയിയും അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് രചനകള്‍ നടത്തിയത്. വായനയുടെ അടിസ്ഥാനം അനുഭവങ്ങളുടെ കരുത്താണ്. എന്നാല്‍ ഭാവനാപരമായ രചനകളെ വിലമതിക്കാതില്ല-ശ്രീരാമന്‍ പറഞ്ഞു.
തളങ്കര പള്ളിക്കാല്‍ കെ.എം ഹസ്സന്‍ സ്മാരക സാംസ്‌കാരിക കേന്ദ്രവും ഹുബാഷിക പബ്ലിക്കേഷന്‍സും സംയുക്തമായി ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വായനാദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ മിണ്ടാതിരിക്കാനാണ് പഠിപ്പിക്കുന്നത്. സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഉച്ചത്തില്‍, ആവര്‍ത്തിച്ച് കേള്‍ക്കുന്ന ഒരു വാക്ക് സൈലന്റ്‌സ് എന്നാണ്. മിണ്ടരുത്. ജനലിലൂടെ വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് നോക്കുന്നത് പോലും വിലക്കുന്നു. ആരൊക്കെയോ പഠിച്ച് വെച്ച കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. സ്വന്തമായി ചിന്തിക്കാനുള്ള പഴുതുകളെല്ലാം അടച്ചുകളയുന്നു. നമ്മള്‍ പറയുന്നത് കുട്ടികളുടെ മനസില്‍ കുത്തിനിറയ്ക്കുന്നു-അദ്ദേഹം പറഞ്ഞു. സദസിന്റെ ചോദ്യങ്ങള്‍ക്കും ശ്രീരാമന്‍ മറുപടി പറഞ്ഞു. തന്റെ വളര്‍ത്തുനായ മാള്‍ട്ടിയെ കുറിച്ചും ശ്രീരാമന്‍ സംസാരിച്ചു.
പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ.വി മണികണ്ഠദാസ്, സി.പി ശുഭ ടീച്ചര്‍, ഇ. ഉണ്ണികൃഷ്ണന്‍, അഡ്വ. വി.എം മുനീര്‍, ടി.എ ഷാഫി, അബു ത്വായി, രേഖാ കൃഷ്ണന്‍ പ്രസംഗിച്ചു. എം.വി സന്തോഷ് സ്വാഗതവും സിദ്ദീഖ് പടപ്പില്‍ നന്ദിയും പറഞ്ഞു. സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു.

Related Articles
Next Story
Share it