കിടപ്പ് രോഗികളെ സഹായിക്കുന്നതിന് തളങ്കര പാലിയേറ്റീവ് കെയര്‍ രൂപീകരിച്ചു

തളങ്കര: അവശത അനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസ കിരണമെന്നോണം തളങ്കര കേന്ദ്രീകരിച്ച് തളങ്കര പാലിയേറ്റീവ് കെയറിന് തുടക്കം കുറിച്ചു. ആംബുലന്‍സും ചികിത്സാ ഉപകരണങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും കിടപ്പ് രോഗികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് വളണ്ടിയര്‍ വിംഗിനെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളികമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ലുക്മാനുല്‍ ഹക്കീം എം. അധ്യക്ഷത വഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ […]

തളങ്കര: അവശത അനുഭവിക്കുന്ന കിടപ്പുരോഗികള്‍ക്ക് ആശ്വാസ കിരണമെന്നോണം തളങ്കര കേന്ദ്രീകരിച്ച് തളങ്കര പാലിയേറ്റീവ് കെയറിന് തുടക്കം കുറിച്ചു. ആംബുലന്‍സും ചികിത്സാ ഉപകരണങ്ങളും അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും കിടപ്പ് രോഗികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന് വളണ്ടിയര്‍ വിംഗിനെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളികമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ലുക്മാനുല്‍ ഹക്കീം എം. അധ്യക്ഷത വഹിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡില്‍ നിന്ന് തുക സ്വീകരിച്ച് നിര്‍വ്വഹിച്ചു. ടി.എ. ഷാഫി പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ സ്വാഗതം പറഞ്ഞു. സി.എ. അബൂബക്കര്‍ ചെങ്കളം, കെ.എസ്. അന്‍വര്‍ സാദത്ത്, കെ.എം. ബഷീര്‍, അബ്ദുല്‍ റഹ്‌മാന്‍ മീശ, സഹീര്‍ ആസിഫ്, സിദ്ധിഖ് ചക്കര, ഇഖ്ബാല്‍ സോഡ, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, എന്‍.കെ. അമാനുല്ല, മുഹമ്മദലി മമ്മി, എം. കുഞ്ഞിമൊയ്തീന്‍, സി.പി. ശംസു, എന്‍.എ. അബ്ദുല്ല ഖാസിലേന്‍, മജീദ് കോളിയാട്, മഹ്‌മൂദ്, ബഷീര്‍ കെ.എഫ്.സി., പി.യു. അഹ്‌മദ്, കെ.എച്ച്. അഷ്‌റഫ്, പി.എ. മുജീബ് റഹ്‌മാന്‍, നാസര്‍ പട്ടേല്‍, ശംസുദ്ദീന്‍ ടി.എം., എസ്.എസ്. ഹംസ, മഹ്‌മൂദ് ഗോള്‍ഡ്, ഇക്ബാല്‍ കൊട്ടയാടി, സിദ്ധീഖ് പട്ടേല്‍, ഉമൈര്‍ പി.എം., ശഹ്‌സാദ് ചെങ്കളം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 11 അംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. എം.ലുക്മാനുല്‍ ഹക്കീം (ചെയര്‍.), കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍(കണ്‍.), സമീര്‍ ബെസ്റ്റ് ഗോള്‍ഡ്(ട്രഷ.).

Related Articles
Next Story
Share it