തളങ്കര മുസ്ലിം ഹൈസ്‌കൂളും ചില നാടക വിശേഷങ്ങളും...

ഈയിടെ ഞാന്‍ ഫെയ്‌സ് ബുക്കില്‍ എരിയാല്‍ ഷരീഫ് അഡ്മിനായ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്ന പേജില്‍ ഒരു പോസ്റ്റ് ഇട്ടു. 'പന്ത്രണ്ട് വര്‍ഷത്തെ എന്റെ നാടകാഭിനയ സപര്യയ്ക്ക് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ സ്റ്റേജ് തന്ന വെള്ളവും വളവും.. കാസര്‍കോട്ട് 70കളില്‍ എത്തിയ ശേഷമാണ് ബംഗളൂരുവില്‍ നാടകാചാര്യന്‍ ബി.വി. കാറന്തിന്റെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വക ചില കോഴ്‌സുകള്‍ ഞാന്‍ അറ്റന്റ് ചെയ്തതും ആധുനിക നാടക സങ്കല്‍പ്പങ്ങള്‍ അറിഞ്ഞതും പിന്നീട് ആ അറിവും വെച്ച് പരീക്ഷണാത്മക നാടകങ്ങള്‍ […]

ഈയിടെ ഞാന്‍ ഫെയ്‌സ് ബുക്കില്‍ എരിയാല്‍ ഷരീഫ് അഡ്മിനായ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്ന പേജില്‍ ഒരു പോസ്റ്റ് ഇട്ടു.
'പന്ത്രണ്ട് വര്‍ഷത്തെ എന്റെ നാടകാഭിനയ സപര്യയ്ക്ക് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ സ്റ്റേജ് തന്ന വെള്ളവും വളവും..
കാസര്‍കോട്ട് 70കളില്‍ എത്തിയ ശേഷമാണ് ബംഗളൂരുവില്‍ നാടകാചാര്യന്‍ ബി.വി. കാറന്തിന്റെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വക ചില കോഴ്‌സുകള്‍ ഞാന്‍ അറ്റന്റ് ചെയ്തതും ആധുനിക നാടക സങ്കല്‍പ്പങ്ങള്‍ അറിഞ്ഞതും പിന്നീട് ആ അറിവും വെച്ച് പരീക്ഷണാത്മക നാടകങ്ങള്‍ ചെയ്തതും.
പക്ഷെ; അഭിനയസപര്യ ഞാന്‍ കെട്ടഴിച്ചു വിട്ടത് കണ്ടതും എന്നെ വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിച്ചതും തളങ്കരയാണ്. മുമ്പ് കണ്ട പരിചയം പോലും ഇല്ലായിരുന്നു ടി.എ. മഹ്‌മൂദ് എന്നെ തേടി വരുമ്പോള്‍.. സമയം ഏഴ് മണി സന്ധ്യ. പതിനൊന്ന് മണിക്ക്അവതരിപ്പിക്കേണ്ട നാടകത്തിലെ ഒന്നാം രംഗം ഏകദേശം മുപ്പത് മിനിറ്റ് പഠിച്ച് ചെയ്യണം.
വിശ്വാസമില്ലാഞ്ഞിട്ടോ എന്തോ അന്നത്തെ നല്ല തുകയായ ഇരുപത്തഞ്ച് രൂപ എന്റെ പോക്കറ്റില്‍ ഇടുകയും ചെയ്തു. സ്‌ക്രിപ്റ്റ് ഞാന്‍ വാങ്ങി വായിച്ചു. 'അള്ളോ എനിക്ക് ഗുസ്തി പഠിക്കണ്ട' നാടകത്തിലെ പപ്പുപിള്ളയുടെ വേഷമാണ്.
എട്ടുമണി നേരം അമീര്‍ എന്ന ചെറുപ്പക്കാരന്‍ സ്‌കൂട്ടറുമായെത്തി. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഞാന്‍ എത്തി. ടി.പി. അന്തച്ച, അബൂബക്കര്‍ മാസ്റ്റര്‍, കുഞ്ഞഹ്‌മദ് മാസ്റ്റര്‍, മമ്മൂഞ്ഞി മാസ്റ്റര്‍, ഒക്കെ റെഡിയാണ്. ഞാന്‍ ഡയലോഗ് പറഞ്ഞു കേട്ടതും ടി.പി. അന്തച്ച സ്വതസിദ്ധമായ ശൈലിയില്‍ കയ്യടിച്ചു പാസാക്കി. 'ഉസാറ്..ഉസാറ്..'
ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകാന്‍ കാരണം ആ വേഷം അഭിനയിക്കേണ്ട നടന്‍, ഏതോ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം മൈക്ക് അനൗണ്‍സുമെന്റുമായി പോയി സുള്ള്യയില്‍ കുടുങ്ങിയതാണ്. അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ആ അനൗണ്‍സ്‌മെന്റ് വാഹനത്തിന് ഇല്ലായിരുന്നു.
ഞങ്ങള്‍ 'ഗുസ്തി പഠിക്കണ്ട' ഗംഭീരമായി അവതരിപ്പിച്ചു. പിന്നീട് കാസര്‍കോട് വിടുന്നതിന് ഒരു വര്‍ഷം മുമ്പു വരെ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ സ്റ്റേജില്‍ ഞാന്‍ ഇല്ലാതെ നാടകം ഉണ്ടായില്ല.
പിന്നീട് ഞങ്ങളുടെ നാടക ഗ്രൂപ്പില്‍ കെ.എം. അഹ്‌മദും അംഗമായി. ഓര്‍മ്മയില്‍ 47 നാടകങ്ങള്‍ 12 വര്‍ഷത്തിനിടെ കളിച്ചതായി ഓര്‍ക്കുന്നു.
'ഗുസ്തി പഠിക്കണ്ട'; 'സില്‍മ' നാടകങ്ങള്‍ ഒന്നിലേറെ തവണ കളിച്ചു. 'സില്‍മ'യില്‍ എന്റെ വള്ളി ട്രൗസറിട്ട കുഞ്ഞദ്‌റയിന്‍ എന്ന മന്ദബുദ്ധി ബാലന്‍ സൃഷ്ടിച്ച പൊട്ടിച്ചിരി ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു. കര്‍ണാടക നാടക സാഹിത്യത്തില്‍ പ്രമുഖ സ്ഥാനീയനായ ഇന്നത്തെ.. ദാമോദര്‍ഷെട്ടി ബാല്യത്തില്‍ തെരുവത്ത് ആയിരുന്നു. അദ്ദേഹവും ഞാനും മമ്മുഞ്ഞി മാഷും അടങ്ങുന്ന ടീം അതവരിപ്പിച്ച 'കുഞ്ഞുണ്യാദി വൈദ്യശാല' നാടകം കഴിഞ്ഞാണ് കെ.എസ്. അബ്ദുല്ല എന്ന പരിചയപ്പെടുന്നത്. ആ പരിചയം ഞാന്‍ കാസര്‍കോടു വിടും വരെ നില നിന്നു. അദ്ദേഹം രോഗബാധിതനായ അവസരം ടി.എ. മഹ്‌മൂദ് എന്നെ തേടി കോഴിക്കോട് വന്നു. ഗുസ്തി നമുക്ക് ഒരിക്കല്‍ കൂടി കളിക്കണം. ഞാന്‍ ലീവെടുത്തു. തെരുവത്ത് മഹ്‌മൂദിന്റെ വീട്ടില്‍ പാര്‍ത്തു. ഇപ്പോള്‍ ദുബായിലുള്ള ഖദീര്‍, ലീഗ് പ്രമുഖന്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.ഇ. മുക്താര്‍ അടങ്ങുന്ന ടീം ഭംഗിയായി 'ഗുസ്തി പഠിക്കണ്ട' അവതരിപ്പിച്ചത് കെ.എസ്. അബ്ദുല്ല ആദ്യാവസാനം കണ്ടു.
ആ നൊസ്റ്റാള്‍ജിയ താലോലിച്ച് യഹ്‌യ തളങ്കരയുടെ ആശീര്‍വാദത്തോടെയും സഹായത്തോടെയും മുസ്ലിം ഹൈസ്‌കൂളില്‍ ഞങ്ങളുടെ ഏറെ പ്രഖ്യാതമായ 'സ്വപ്‌നം' (രചന: എന്‍.എന്‍. പിള്ള) അവതരിപ്പിക്കാന്‍ ധാരണ ആയി. എനിക്കു പുറമെ ടി.വി. ഗംഗാധരന്‍, ടി.എ. ഇബ്രാഹിം, ടി.ഇ. മുക്താര്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍ വേറെ കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് ഒരു നടനും നടിയും.
വെല്‍ഫിറ്റ് മാനര്‍ കവാടങ്ങള്‍ ഞങ്ങള്‍ക്കായി തുറന്നു. സമൃദ്ധമായ ഭക്ഷണം, ഉറങ്ങാന്‍ ശീതീകരിച്ച മുറി. റിഹേഴ്‌സല്‍ കൊടുമ്പിരി കൊണ്ടു. (എന്റെ ഒരു ആയുര്‍വ്വേദ ചികിത്സ മൂലം റിഹേഴ്‌സല്‍ കുറച്ചു മുടങ്ങി പക്ഷെ, വിധി കോവിഡ് 19ന്റെ രൂപത്തില്‍ വന്ന് ഞങ്ങളുടെ ഉദ്യമത്തെ തടഞ്ഞു. ഉത്തരദേശം പ്രതിനിധി ടി.എ. ഷാഫി നടനും ചുമതലക്കാരനും ആയിരുന്നു. എന്തു ചെയ്യാം. നാടകാവതരണം മുടങ്ങി. നല്ലൊരു എംബ്ലം ടി.എ. ഇബ്രാഹീമിന്റെ അരീന മള്‍ട്ടി മീഡിയ തയ്യാറാക്കി. പടിക്കലോളം എത്തിയതാണ്. വിധി കോവിഡ്-19 രൂപത്തില്‍ വന്ന് തളങ്കരയുടെ പുതിയ നവീന നാടക ശ്രമത്തിന്റെ 'കൂമ്പ്' നുള്ളിക്കളഞ്ഞു. യഹ്‌യ തളങ്കര വെല്‍ഫിറ്റ് മാനറില്‍ സഹൃദയ പക്ഷത്തെ ക്ഷണിച്ചു വരുത്തി കൂട്ടായ്മയുടെ എംബ്ലം റിലീസ് ചെയ്തു. അദ്ദേഹത്തിന്റെ ആവേശം വാക്കുകള്‍ക്കതീതം. വാട്‌സ്ആപ്പില്‍ ഞങ്ങള്‍ പ്രത്യേക ഗ്രൂപ്പ് സൃഷ്ടിച്ചു. ഓരോ ദിവസവും അഭിനേതാക്കള്‍ നാടക വിഷയം ചര്‍ച്ച ചെയ്തു. ടി.എ. ഷാഫി തെര്യപ്പെടുത്തിയ അനുസരിച്ച് ജില്ലാകലക്ടറും സംഭവത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് അറിവ്.
അടുത്തിടെ ഫെയ്‌സ് ബുക്കില്‍ ചില പെണ്‍കുട്ടികള്‍ (ഇന്നവര്‍ വീട്ടമ്മമാരായി ഗള്‍ഫിലാണ്) വിവരം അറിഞ്ഞ് സൗഹൃദം പങ്കിട്ടു. എന്തായാലും ഞങ്ങള്‍ തളങ്കരയില്‍ വരും.
'ഹനീഫ്ച്ചാ, നിങ്ങളുടെ നാടകം കാണാന്‍ ഇന്നും കൊതിക്കുന്നു.'
ഒരാള്‍ എഴുതി...
ഒരാള്‍ പുതിയ കഥ പറയുമ്പോള്‍ കാസര്‍കോട് വിടും മുമ്പ് മുസ്ലിം ഹൈസ്‌കൂളില്‍ അവതരിപ്പിച്ച ഒരു ഹാസ്യ കഥാ പ്രസംഗം എന്റെ തളങ്കര പ്രവേശം തടഞ്ഞതും അനുസ്മരിക്കേണ്ടതുണ്ട്.
എഫി.ബിയില്‍ ഷുക്കൂര്‍ കോളിക്കര അനുസ്മരിച്ചു. ആ കഥാ പ്രസംഗത്തിന്റെ മാറ്റൊലി ഇന്നും മുഴങ്ങുന്നു.
അന്നത്തെ പി.ടി.എ. കമ്മിറ്റിക്ക് മൊത്തം സ്‌കൂള്‍ നടത്തിപ്പില്‍ ഒരു തൃപ്തി ഇല്ലായ്മ. നാടക ഗ്രൂപ്പ് വിഷയം പഠിച്ചു. ശരിയാണ് കെ.എസ്.അബ്ദുല്ലയുടെ കഠിന ഉത്സാഹം ഉണ്ടായിട്ടും നിലവാരം ഇടിഞ്ഞ സ്‌കൂളിന്റെ അന്നത്തെ അവസ്ഥ ഞാന്‍ കഥാപ്രസംഗരൂപത്തിലാക്കി.
ടി.എ. മഹ്‌മൂദ്, ടി.വി. ഗംഗാധരന്‍, വഹാബ് പൊയക്കര, ടി.എ.ഇ. ഇബ്രാഹിം, എ.കെ. ഖാലിദ് (ഖാലിദിനെ പിതാവ് കരീംസാഹിബ് പിറകില്‍ കൂടി വന്ന് ബലമായി പിടിച്ചിറക്കി) പി.എ. ഇബ്രാഹിം ഇനിയുമുണ്ട് സംഘാംഗങ്ങള്‍.
സംഭവം പൊടിപൂരം.
ഹൈസ്‌കൂള്‍ സ്റ്റാഫും യാഥാസ്ഥിതികരായ ഒരു വിഭാഗവും കടന്നല്‍ക്കൂട് തകര്‍ന്ന പോലെ ഇളകി.
വിധി വന്നത് എനിക്ക് പ്രതികൂലമായിട്ടാണ്.
'ഓള്‍ഡ് സ്റ്റുഡന്റ്‌സ് അല്ലാത്തവര്‍ ഇനി സ്റ്റേജില്‍ കയറരുത്.
ഞാന്‍ ആ പ്രസ്താവത്തിന് ശേഷം ഇന്ത്യയിലങ്ങോളവും കേരളത്തില്‍ ആകെയും ആയിരക്കണക്കിന് സ്റ്റേജുകള്‍ അഭിനയിച്ച് ആടിത്തിമിര്‍ത്തു. കഥാ പ്രസംഗത്തിലെ ഈ വരികളാണ് പ്രകോപിപ്പിച്ചത്. മേശയ്ക്കടിയില്‍ കാല്‍ രണ്ടും വെച്ചേ.. മോശപ്പണികള്...

Related Articles
Next Story
Share it