തളങ്കര മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് പുതിയ കവാടം നിര്‍മ്മിക്കുന്നു; നിര്‍മ്മാണോദ്ഘാടനം 17ന്

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ദീനാര്‍ നഗര്‍ ജംഗ്ഷനില്‍ പുതിയ കവാടം നിര്‍മ്മിക്കുന്നു. കവാടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 17ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം […]

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് ദീനാര്‍ നഗര്‍ ജംഗ്ഷനില്‍ പുതിയ കവാടം നിര്‍മ്മിക്കുന്നു. കവാടത്തിന്റെ നിര്‍മ്മാണോദ്ഘാടനം 17ന് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍, വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി സംബന്ധിക്കും.

Related Articles
Next Story
Share it