തളങ്കര മാലിക് ദീനാര്‍ ഉറൂസ് ഡിസംബര്‍ 15 മുതല്‍

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് മാലിക് ദീനാര്‍ (റ) ന്റെ പേരിലുള്ള ഉറൂസ് ഈ വര്‍ഷം ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെ നടത്താന്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മതപ്രഭാഷണം, ആത്മീയ സദസ്സുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഉറൂസ് കോവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. വിപുലമായ ഉറൂസ് കമ്മിറ്റി പിന്നീട് […]

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഹസ്രത്ത് മാലിക് ദീനാര്‍ (റ) ന്റെ പേരിലുള്ള ഉറൂസ് ഈ വര്‍ഷം ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെ നടത്താന്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മതപ്രഭാഷണം, ആത്മീയ സദസ്സുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ തുടങ്ങിയവ ഉറൂസിന്റെ ഭാഗമായി നടക്കും. കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഉറൂസ് കോവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു.
വിപുലമായ ഉറൂസ് കമ്മിറ്റി പിന്നീട് തിരഞ്ഞെടുക്കും. മാലിക് ദീനാര്‍ പള്ളി കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ടുമാരായ ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറിമാരായ കെ.എം അബ്ദുല്‍റഹ്‌മാന്‍, ടി.എ ഷാഫി, ട്രഷറര്‍ പി.എ സത്താര്‍ ഹാജി, കമ്മിറ്റി അംഗങ്ങളായ അഹമദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാര്‍, കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, വെല്‍ക്കം മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it