തളങ്കര മാലിക് ദീനാര്‍ പരിസരങ്ങള്‍...
തളങ്കരയുടെ 'തിളക്കങ്ങള്‍' ഞാന്‍ പറഞ്ഞില്ല. പെര്ത്തുണ്ട് ഓര്‍ക്കാന്‍... അടുത്തിടെ ഒരു നാടക പരിപാടിയുമായി ബന്ധപ്പെട്ട് തളങ്കരയില്‍ കുറെ ദിവസം ഉണ്ടായിരുന്നു. യഹ്‌യ തളങ്കരയുടെ അതിഥി. സുബ്ഹി നിസ്‌കാരത്തിന് വെല്‍ഫിറ്റിനു തൊട്ടുമുമ്പിലുള്ള മസ്ജിദില്‍ പോകും... എല്ലാം പരിചയമുള്ള പഴയ മുഖങ്ങള്‍. ചില വൃദ്ധര്‍ സൂക്ഷിച്ചു നോക്കും... ഞാന്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. ഇന്ന് തളങ്കരയാകെ മാറിയിരിക്കുന്നു. കടവത്തെ കരയില്‍ വിശ്രമിക്കുന്ന ആ വലിയ തോണി എന്റെ ഓര്‍മ്മകളില്‍ വിലപ്പെട്ട രേഖയാണ്. കളനാട്ടേക്കും മേല്‍പ്പറമ്പിലേക്കും എളുപ്പത്തില്‍ കടക്കാന്‍ ഞാന്‍ കടത്തു തോണി […]
തളങ്കരയുടെ 'തിളക്കങ്ങള്‍' ഞാന്‍ പറഞ്ഞില്ല. പെര്ത്തുണ്ട് ഓര്‍ക്കാന്‍... അടുത്തിടെ ഒരു നാടക പരിപാടിയുമായി ബന്ധപ്പെട്ട് തളങ്കരയില്‍ കുറെ ദിവസം ഉണ്ടായിരുന്നു. യഹ്‌യ തളങ്കരയുടെ അതിഥി. സുബ്ഹി നിസ്‌കാരത്തിന് വെല്‍ഫിറ്റിനു തൊട്ടുമുമ്പിലുള്ള മസ്ജിദില്‍ പോകും... എല്ലാം പരിചയമുള്ള പഴയ മുഖങ്ങള്‍. ചില വൃദ്ധര്‍ സൂക്ഷിച്ചു നോക്കും... ഞാന്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല. ഇന്ന് തളങ്കരയാകെ മാറിയിരിക്കുന്നു. കടവത്തെ കരയില്‍ വിശ്രമിക്കുന്ന ആ വലിയ തോണി എന്റെ ഓര്‍മ്മകളില്‍ വിലപ്പെട്ട രേഖയാണ്. കളനാട്ടേക്കും മേല്‍പ്പറമ്പിലേക്കും എളുപ്പത്തില്‍ കടക്കാന്‍ ഞാന്‍ കടത്തു തോണി […]
തളങ്കരയുടെ 'തിളക്കങ്ങള്‍' ഞാന്‍ പറഞ്ഞില്ല. പെര്ത്തുണ്ട് ഓര്‍ക്കാന്‍... അടുത്തിടെ ഒരു നാടക പരിപാടിയുമായി ബന്ധപ്പെട്ട് തളങ്കരയില്‍ കുറെ ദിവസം ഉണ്ടായിരുന്നു. യഹ്‌യ തളങ്കരയുടെ അതിഥി. സുബ്ഹി നിസ്‌കാരത്തിന് വെല്‍ഫിറ്റിനു തൊട്ടുമുമ്പിലുള്ള മസ്ജിദില്‍ പോകും...
എല്ലാം പരിചയമുള്ള പഴയ മുഖങ്ങള്‍.
ചില വൃദ്ധര്‍ സൂക്ഷിച്ചു നോക്കും...
ഞാന്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല.
ഇന്ന് തളങ്കരയാകെ മാറിയിരിക്കുന്നു.
കടവത്തെ കരയില്‍ വിശ്രമിക്കുന്ന ആ വലിയ തോണി എന്റെ ഓര്‍മ്മകളില്‍ വിലപ്പെട്ട രേഖയാണ്. കളനാട്ടേക്കും മേല്‍പ്പറമ്പിലേക്കും എളുപ്പത്തില്‍ കടക്കാന്‍ ഞാന്‍ കടത്തു തോണി ഉപയോഗിച്ചു. ചെറുവത്തൂര്‍ക്കാരുടെ ചെറിയൊരു ചായപ്പീടിക ഉണ്ടായിരുന്നു.
രാവിലെ നല്ല ചായയും ദോശയും... ഉച്ചനേരം കനപ്പെട്ട ഇലയട...
ആറുമണിയോടെ അടക്കും.
തളങ്കര അച്ചൂച്ചയെ ആ കടയില്‍ നിന്നാണ് പരിചയം. പാവം അച്ചൂച്ച. എന്റെ മൈക്ക് അനൗണ്‍സ്‌മെന്റ് കടവത്ത് എത്തുമ്പോള്‍ അച്ചൂച്ച ഓര്‍ഡര്‍ ചെയ്തിരിക്കും. നാല് ചായയും കടിക്കാനുള്ളതും. കാര്‍ ഡ്രൈവര്‍, മൈക്ക് ഓപ്പറേറ്റര്‍, ഞാന്‍, എനിക്കൊരു ബാല്യക്കാരന്‍ അസിസ്റ്റന്റ്. (തളങ്കര അബ്ദുല്ലക്കുഞ്ഞിയുടെ അനുജന്‍ അച്ചൂച്ചയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഖലീലിന്റെ എളാപ്പ. പാകിസ്താന്‍ മാമൂച്ച നാട്ടിലുണ്ടെങ്കില്‍ ഉച്ചനേരം ഭക്ഷണം അവിടെ..
എനിക്കിഷ്ടപ്പെട്ട പോത്തിറച്ചി കുശാലായി. മാമൂച്ച സല്‍ക്കരിക്കും. ഇപ്പോള്‍ മാലിക് ദീനാര്‍ ആസ്പത്രി ഉള്ള സൈറ്റില്‍ പണ്ട് നല്ല പലഹാരങ്ങള്‍ കിട്ടുന്ന കൊച്ചു കടകള്‍ ഉണ്ടായിരുന്നു. കാര്‍ ഡ്രൈവര്‍ ആരായാലും മാലിക് ദീനാര്‍ മസ്ജിദിന്റെ ഗെയിറ്റില്‍ വണ്ടി നിര്‍ത്തി ഭണ്ഡാരത്തില്‍ ചില്ലറ നിക്ഷേപിക്കും.
ഇന്ത്യ മുഴുവന്‍ ഞാന്‍ ഗ്രാമാന്തരങ്ങള്‍ വരെ സഞ്ചരിച്ചിട്ടുണ്ട്. വിവിധ തരം, വിവിധ അഖീദയിലുള്ള ജുമുഅ നമസ്‌കാരങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.
മാലിക് ദീനാര്‍ ജുമാമസ്ജിദിലെ ഖുത്തുബയും നിസ്‌കാരവും പ്രദാനം ചെയ്യുന്ന ബര്‍ക്കത്ത് ഒരിടത്തും ഞാന്‍ അനുഭവിച്ചിട്ടില്ല.
ചന്ദ്രഗിരിയും അറബിക്കടലും ചുംബിച്ചു കിടക്കുന്ന അഴിമുഖം. തീരങ്ങളിലെ തെങ്ങിന്‍ പട്ടകളില്‍ നിന്നുയരുന്ന മന്ത്ര മധുര സ്വനം. മാലിക് ദീനാര്‍ മസ്ജിദ് ഹൗളുകളിലെ നീല തണുപ്പ്. വന്‍ ചിരട്ടകളിലുറപ്പിച്ച കോരികള്‍. (അതിനൊരു കാസര്‍കോടന്‍ പേരുണ്ട്; ഞാന്‍ മറന്നു)
ഇന്നു ഞാന്‍ ഇതെഴുതുമ്പോള്‍ എനിക്കെത്രയോ പ്രിയപ്പെട്ടവരുടെ ഖബറിടങ്ങള്‍ ആ പ്രതി വിശാലമായ ഖബര്‍സ്താനിലുണ്ട്. ഉബൈദ്ച്ചയടക്കം. കേരളത്തില്‍ ഏറ്റവും വലിയ ഖബര്‍സ്താനാണ് കോഴിക്കോട് കണ്ണം പറമ്പിലേത്. പക്ഷെ മീസാന്‍ ശിലകള്‍ ഒന്നും കഥ പറയില്ല. മഹാനായ മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ സാഹിബുവരെ കണ്ണം പറമ്പിലുറങ്ങുന്നുണ്ട്. എന്തോ, ഒരു ഭയം നമ്മെ (എന്നെ) അലട്ടും.
പക്ഷെ; മാലിക് ദീനാര്‍ മസ്ജിദ് ഖബര്‍സ്താന്‍. ഓരോ സ്മാരക ശിലകളും ഈ മാനികാവേശങ്ങള്‍ വിതറും. ചൈതന്യമുളവാക്കുന്നവ.
മാലിക് ദീനാര്‍ മഖാമിനുമില്ലേ ഒരു ചരിത്ര കൗതുകം. ഒരിക്കല്‍ എനിക്ക് വലം കാലിന് മുട്ടിന് താഴെ അത്യന്തം ഭീകരമായ ഒരു പഴുപ്പ് വന്നു. തകരം തട്ടിയത്. കാസര്‍കോട് താലൂക്കാസ്പത്രിയില്‍ ഇഞ്ചക്ഷനും മരുന്നുകളും ഒക്കെ പലതും പരീക്ഷിച്ചു. ഒടുവില്‍ മംഗലാപുരത്ത് ഡോ. അഡപ്പയെ വരെ കാണിച്ചു. കഠിന ഇഞ്ചക്ഷനുകള്‍, ആന്റിബയോട്ടിക്കുകള്‍... ഒരു ഫലവും ഉണ്ടായില്ല.
കാലിലെ ചുറ്റിക്കെട്ട് കണ്ട് ഒരു നാള്‍ ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ നാടക റിഹേഴ്‌സല്‍ ചെയ്യവേ അന്തരിച്ച അബൂബക്കര്‍ മാസ്റ്റര്‍ കാലില്‍ തൊട്ടു ചികിത്സാ ചരിത്രം അറിഞ്ഞിട്ട് പറഞ്ഞു.
'നീയ്യ്, മാലിക് ദീനാര്‍ മഖാമില്‍ കയറി ദുആ ചെയ്യ്, അവിടെ വെളിച്ചെണ്ണ വിളക്കില്‍ ഉണ്ട്.. അത് വ്രണത്തില്‍ തൊട്ടിടൂ...
ഞാന്‍ ഭയങ്കര കമ്മ്യൂണിസവും ശിരസിലേറ്റ് നടക്കുന്ന നാളുകള്‍. എന്തോ, ഒരു ഇടവേളയില്‍ മഗ്‌രിബ് കഴിഞ്ഞ നേരം ഞാന്‍ മാലിക് ദീനാര്‍ മഖാമിലേക്ക് നടന്നു. കാരണം; ബാല്യത്തില്‍ ചങ്ങനാശേരി പുത്തൂര്‍ പള്ളിയിലെ കറുത്ത തങ്ങളുടെ മഖാമില്‍ നിന്നെടുത്ത വെളിച്ചെണ്ണ തൊട്ട് എന്റെ ഉമ്മയുടെ കവിളിലെ പൊട്ടി ഒലിച്ച മുഴ ഉണങ്ങിയ ഓര്‍മ്മ എനിക്കുണ്ട്.
ഞാന്‍ മാലിക് ദീനാര്‍ മഖാമില്‍ കയറി. ഒരു ഭയം എന്നെ പിടികൂടി. എങ്ങനെ എന്നറിയില്ല; എന്റെ ചുണ്ടുകള്‍ ഞാന്‍ അറിയാതെ മന്ത്രിച്ചു.
'യാസീന്‍; വല്‍ ഖുര്‍ ആനുല്‍ ഹക്കീം...
ബാല്യത്തില്‍ ചൂരലടിയേറ്റ് മനപാഠമാക്കിയ ചില സൂറത്തുകള്‍ ... അതില്‍ മുഖ്യം 'യാസീന്‍' എന്ന അധ്യായം.
വിശ്വസിച്ചാലും ഇല്ലെങ്കിലും യാസീന്‍ ഞാന്‍ സമ്പൂര്‍ണ്ണം ഉരുവിട്ടു. ശകലം കത്തിയ വെളിച്ചെണ്ണ കയ്യില്‍ തൊട്ട് എന്റെ കാലിലെ വ്രണത്തില്‍ തലോടി.
ഞാന്‍ അവിശ്വസനീയമായതെന്തോ ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ മഖാം വിട്ടിറങ്ങി. ഏതോ അജ്ഞാത കരങ്ങള്‍ പിറകെ വന്ന് എന്റെ വ്രണത്തില്‍ തൂവല്‍കൊണ്ട് സ്പര്‍ശിക്കുന്ന അനുഭവം. ഒരാഴ്ച, എന്റെ കാല്‍ സുഖമായി. ഇന്നും രോമാഞ്ചം തോന്നുന്നു. റിഹേഴ്‌സല്‍ ക്യാമ്പിലെത്തുമ്പോള്‍ കെ.എസ്. അബ്ദുല്ല നാടക പരിശീലനം കാണാന്‍ മുസ്ലിം ഹൈസ്‌കൂളിലുണ്ട്. എല്ലാവരും പരിഭ്രമിച്ച് ഇരിക്കയായിരുന്നു. ഏറെ നേരം എന്നെ കാണാഞ്ഞിട്ട്...
അന്നു ഞാന്‍ ഹോട്ടല്‍ സ്റ്റേറ്റ്‌സില്‍ ദിവസ വാടകയ്ക്ക് താമസിക്കയാണ്. സാമ്പത്തിക ബാധ്യത നല്ലവണ്ണം ഉണ്ട്. തളങ്കര വരെ റിഹേഴ്‌സലിനു വരുന്നത് നടന്നാണ്. അന്ന് ബസ് സര്‍വ്വീസ് ഇല്ല. ഒരു ചായകുടിക്കാനുള്ള ചില്ലറപോലും പോക്കറ്റില്‍ ഉണ്ടാവില്ല. നാടകം കളി ഫ്രീ സര്‍വ്വീസാണ്.
റിഹേഴ്‌സണ്‍ തുടങ്ങി. വിദ്യാഭ്യാസ വാരം പ്രമാണിച്ചുള്ള പരിപാടിയുടെ നാടക റിഹേഴ്‌സല്‍ ആയിരുന്നു ഉബൈദ് മാസ്റ്ററുടെ നേതൃത്വത്തില്‍. ജാഥ, കലാപരിപാടികളോടെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനുള്ള തീവ്രയജ്ഞം. അതൊരു വലിയ ചരിത്രമാണ്.
പള്ളിക്കര വി.പി. മുഹമ്മദിന്റെ 'ചുഴി' എന്ന നാടകം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഒരു ചാട്ടൂളി നാടകം.
റിഹേഴ്‌സല്‍ സമയം കെ.എസ്. അബ്ദുല്ലയുടെ ദൃഷ്ടികള്‍ എന്റെ മുഖത്ത് സാകൂതം വീണത് ഞാന്‍ ശ്രദ്ധിച്ചു.
റിഹേഴ്‌സല്‍ കഴിഞ്ഞ് പോകുമ്പോള്‍ കെ.എസ്. അബ്ദുല്ല എന്നെ മാറ്റി നിര്‍ത്തി പ്രത്യേകം യാത്ര ചോദിച്ചു. കാര്‍ സ്റ്റാര്‍ട്ടാകും മുമ്പ് ഡ്രൈവര്‍ നസീര്‍ എന്ന സാഹിബ് ഓടി എന്റെരികില്‍ വന്നു. ആരും കാണാതെ എന്തോ എന്റെ പോക്കറ്റില്‍ ഇട്ടു.
ടൗണിലേക്ക് മടങ്ങവേ, ഞാന്‍ പോക്കറ്റ് പരിശോധിച്ചു. അല്ലാഹുവേ; നൂറിന്റെ അഞ്ചുനോട്ടുകള്‍.