തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച കുതിരയെ ലേലം ചെയ്തു; കുതിരയെ സ്വന്തമാക്കിയത് മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍ കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്‌ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം. ഹിദായത്ത് നഗറിലെ പ്രമുഖനായ കര്‍ഷകനാണ് ജബ്ബാര്‍. പശു, ആട്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ വളര്‍ത്തു ശേഖരത്തിലുണ്ട്. മാലിക് ദീനാര്‍ പള്ളിയോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് ജബ്ബാര്‍ പറഞ്ഞു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ശംസീറാണ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് […]

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ മസ്ജിദിലേക്ക് നേര്‍ച്ചയായി ലഭിച്ച ആണ്‍ കുതിര ലേലത്തില്‍പോയി. ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. ജുമുഅ നമസ്‌ക്കാരത്തിന് ശേഷം മാലിക് ദീനാര്‍ പള്ളി പരിസരത്തുവെച്ചായിരുന്നു ലേലം. ഹിദായത്ത് നഗറിലെ പ്രമുഖനായ കര്‍ഷകനാണ് ജബ്ബാര്‍. പശു, ആട്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ വളര്‍ത്തു ശേഖരത്തിലുണ്ട്. മാലിക് ദീനാര്‍ പള്ളിയോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് ജബ്ബാര്‍ പറഞ്ഞു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ശംസീറാണ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്. കഴിഞ്ഞ ആഴ്ച്ചയാണ് കുതിരയെ ലേലത്തില്‍ വയ്ക്കുന്ന കാര്യം വിളംബരം ചെയ്തത്. ലേലം കാണാന്‍ നിരവധി പേരെത്തിയിരുന്നു. മാലിക്ദീനാര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയ ഭാരവാഹികളും സംബന്ധിച്ചു.

Related Articles
Next Story
Share it