ഫുട്‌ബോള്‍ ആവേശത്തില്‍ തളങ്കര; നാഷണല്‍ ക്ലബിന്റെ മിനി വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് തുടങ്ങി
കാസര്‍കോട്: ലോകകപ്പിന്റെ ആവേശത്തിലേക്ക് ആനയിച്ച് തളങ്കരയില്‍ ഞായറാഴ്ച്ച അരങ്ങേറ്റം കുറിച്ച മിനി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാടിന് ഉത്സമായി. തളങ്കരയിലെ വിവിധ ക്ലബുകളെ അണിനിരത്തിയാണ് തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് അരങ്ങേറ്റം കുറിച്ചത്.ക്ലബ് പരിസരത്ത് നിന്ന് ബാന്റ് മേളയുടെ അകമ്പടിയോടെ നാട്ടുകാരും ഫുട്‌ബോള്‍ സ്‌നേഹികളും ടൂര്‍ണമെന്റ് നടക്കുന്ന തളങ്കര ഗവ.മുസ്ലീം ഹൈസ്‌ക്കുള്‍ ഗ്രൗണ്ടിലേക്ക് വിളംബര ഘോഷയാത്ര നടത്തി. യാത്രയില്‍ ക്ലബ്ബ് പ്രസിഡണ്ട് എന്‍.എ സുലൈമാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ […]

കാസര്‍കോട്: ലോകകപ്പിന്റെ ആവേശത്തിലേക്ക് ആനയിച്ച് തളങ്കരയില്‍ ഞായറാഴ്ച്ച അരങ്ങേറ്റം കുറിച്ച മിനി വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാടിന് ഉത്സമായി. തളങ്കരയിലെ വിവിധ ക്ലബുകളെ അണിനിരത്തിയാണ് തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് അരങ്ങേറ്റം കുറിച്ചത്.
ക്ലബ് പരിസരത്ത് നിന്ന് ബാന്റ് മേളയുടെ അകമ്പടിയോടെ നാട്ടുകാരും ഫുട്‌ബോള്‍ സ്‌നേഹികളും ടൂര്‍ണമെന്റ് നടക്കുന്ന തളങ്കര ഗവ.മുസ്ലീം ഹൈസ്‌ക്കുള്‍ ഗ്രൗണ്ടിലേക്ക് വിളംബര ഘോഷയാത്ര നടത്തി. യാത്രയില്‍ ക്ലബ്ബ് പ്രസിഡണ്ട് എന്‍.എ സുലൈമാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ മൗലവി, ട്രഷറര്‍ ടി.എ മുഹമ്മദ് കുഞ്ഞി, പി. കെ സത്താര്‍, സി.എ കരീം ഫൈസല്‍ പടിഞ്ഞാര്‍, അബ്ദുല്‍ റമാന്‍ ബാങ്കോട്, ഷാഫി തെരുവത്ത്, പര്‍വീസ് പൊയക്കര, മഹമൂദ് ഗോളി, ഉസ്മാന്‍ കടവത്ത്, മുസ്താഖ് പള്ളിക്കാല്‍, ഷരീഫ് തെരുവത്ത്, എ.കെ മുസ്തഫ, ഹസ്സന്‍ പതികുന്നില്‍, ഹാഷിം വെല്‍ഫിറ്റ്, ഫസല്‍റഹ്‌മാന്‍ പള്ളിക്കാല്‍, ബി.യു അബ്ദുള്ള, സി.പി ശംസു, അല്‍ഫ നിസാര്‍, ശംസു മഗന്ധ, ആപ്പ ലത്തീഫ്, റാഫി തായലങ്ങാടി, പഴയ കാല ഫുട്‌ബോള്‍ താരങ്ങളായ അബ്ദുല്ല പള്ളം, ബീരാന്‍ നായന്മാര്‍മൂല, മഹമൂദ് പി.എ, എം.എസ് ബഷീര്‍, അബു കാസര്‍കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ടൂര്‍ണമെന്റില്‍ ബ്രസീലിനെ പ്രതിനിധീകരിച്ച് തെരുവത്ത് സ്‌പോര്‍ട്ടിംഗും ഖത്തറിനെ പ്രതിനിധീകരിച്ച് തളങ്കര പടിഞ്ഞാറും കളത്തിലിറങ്ങി. മത്സരം (44)സമലനിയായി. തുടര്‍ന്ന് നടന്ന ടൈബ്രേക്കറിലൂടെയും സമനിലയായതിനാല്‍ നറുക്കെടുപ്പില്‍ ബ്രസീല്‍ ജേതാക്കളായി. ഒക്ടോബര്‍ രണ്ടിനാണ് ഫൈനല്‍. ഖത്തര്‍, ബ്രസീല്‍, സ്‌പെയിന്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ പേരുകളിലാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്.