ഓര്‍മ്മച്ചെപ്പ് തുറന്ന് തളങ്കര ജി.എം.വി.എച്ച്.എസ് 1992-93 ബാച്ച് സംഗമം

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1992-93 എസ്.എസ്.എല്‍.സി ബാച്ച് സംഗമം 'ഓര്‍മ്മച്ചെപ്പ്' എന്ന പേരില്‍ സംഘടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഉച്ചഭക്ഷണവും നല്‍കി.കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ബാച്ചിലെ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും അടക്കം 500ല്‍ പരം പേര്‍ പങ്കെടുത്തു. പഠന കാലത്തെ ഓര്‍മ്മപുതുക്കി ചക്കര മിഠായി, ബെണ്ടിഗെ, പാക്കറ്റ് അച്ചാര്‍ തുടങ്ങിയവ വിതരണം ചെയ്തു. സമൃദ്ധമായ കൂടുപീടെ, ഇടവേളകളില്‍ മാറിമാറി 'പാല്‍ ഐസ്, കോലൈസ്' എന്ന് വിളിച്ച് […]

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1992-93 എസ്.എസ്.എല്‍.സി ബാച്ച് സംഗമം 'ഓര്‍മ്മച്ചെപ്പ്' എന്ന പേരില്‍ സംഘടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിക്കുന്നവര്‍ക്കും ഉച്ചഭക്ഷണവും നല്‍കി.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ബാച്ചിലെ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും അടക്കം 500ല്‍ പരം പേര്‍ പങ്കെടുത്തു. പഠന കാലത്തെ ഓര്‍മ്മപുതുക്കി ചക്കര മിഠായി, ബെണ്ടിഗെ, പാക്കറ്റ് അച്ചാര്‍ തുടങ്ങിയവ വിതരണം ചെയ്തു. സമൃദ്ധമായ കൂടുപീടെ, ഇടവേളകളില്‍ മാറിമാറി 'പാല്‍ ഐസ്, കോലൈസ്' എന്ന് വിളിച്ച് വന്ന വ്യത്യസ്തതരം ഐസുകളും നാടന്‍ പലഹാരങ്ങളും ജ്യൂസുകളും ചായയും സമൃദ്ധമായ കാന്റീനും ചില്‍ഡ്രന്‍സ് ഗെയിംസും കമ്പവലി ഉള്‍പ്പെട്ട കലാകായിക മത്സരങ്ങളും കൈമുട്ട്പാട്ടും സംഗീത വിരുന്നും സമ്മാനദാനവും ഓര്‍മ്മച്ചെപ്പിന്ന് കൊഴുപ്പേകി.
ഡോ. ഫാത്തിമ, ഡോ. ഇസ്മായില്‍ ശിഹാബുദ്ദീന്‍, ജനപ്രതിനിധികളായ സമീറ അബ്ദുല്‍റസാഖ്, സിദ്ദീഖ് ചക്കര, സുമയ്യ മൊയ്തീന്‍, ഇക്ബാല്‍ ബാങ്കോട്, പ്രവാസികളായ ബഷീര്‍ കല, അച്ചു മുഹമ്മദ്, സലീം തുടങ്ങിയവര്‍ക്കുള്ള ആദരവും വേദിയില്‍ കൈമാറി. ഷാഫി വൂഡ് ഉദ്ഘാടനം ചെയ്തു. സാജി, അസ്‌കര്‍, സലീം ഖാസിലൈന്‍, നൗഷാദ് വെജ്, താത്തു ബ്ലൈസ്, മമ്മി, സത്താര്‍ തുലിപ്, ഖലീല്‍ ഗൊഗ്ഗു, ഫിറോസ്, നൂറു മിനാര്‍, മൊയ്തു, ഹാഷിം, ഡോ. ഫാത്തിമ. ഹഫ്‌സ, കൗണ്‍സിലര്‍ സമീറ, സാജിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it