ഉള്ളാള്‍ തങ്ങളും എം.എ. ഉസ്താദും വിജ്ഞാനവും ആത്മീയതയും ഒത്തിണങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍-കാന്തപുരം
ദേളി: വിജ്ഞാനത്തിലും ആത്മീയതയിലും ആരാധനയിലും മഹത്ത്വങ്ങളുടെ ഉന്നതികളെല്ലാം ഒത്തുകൂടിയ അത്യപൂര്‍വ്വം പണ്ഡിത ശ്രേഷ്ടരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുട സമാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഅദിയ്യ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് […]

ദേളി: വിജ്ഞാനത്തിലും ആത്മീയതയിലും ആരാധനയിലും മഹത്ത്വങ്ങളുടെ ഉന്നതികളെല്ലാം ഒത്തുകൂടിയ അത്യപൂര്‍വ്വം പണ്ഡിത ശ്രേഷ്ടരായിരുന്നു താജുല്‍ ഉലമയും നൂറുല്‍ ഉലമയുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. സഅദിയ്യയില്‍ നടന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയുട സമാപന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഅദിയ്യ വൈസ് പ്രസിഡണ്ട് കെ.പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ആമുഖ പ്രസംഗം നടത്തി. ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് മുഖ്യാഥിതിയായിരുന്നു. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി അനുസ്മരണ പ്രഭാഷണം നടത്തി. എ.പി അബ്ദുല്ല മുസ്ല്യാര്‍ മാണിക്കോത്ത്, പോരോട് അബ്ദുറഹ്‌മാന്‍ സഖാഫി, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, അബ്ദുല്‍ലത്തീഫ് സഅദ് പഴശ്ശി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സി.എല്‍ ഹമീദ് ചെമ്മനാട് പ്രസംഗിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാര്‍ പരിയാരം, ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പി.കെ അലിക്കുഞ്ഞി ദാരിമി, അബ്ദുല്‍ ഹക്കീം സഅദി, അബ്ദുല്ലക്കുട്ടി ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കല്ലട്ര മാഹിന്‍ ഹാജി, ഹമീദ് ഈശ്വരമംഗലം, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ കരിവള്ളൂര്‍, ബഷീര്‍ പുളിക്കൂര്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ശാഫി ഹാജി കൂഴൂര്‍, എം.ടി.പി അബ്ദുറഹ്‌മാന്‍ ഹാജി, ശരീഫ് കല്ലട്ര, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, അഹമ്മദലി ബണ്ടിച്ചാല്‍, റസാഖ് ഹാജി മേല്‍പ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു. സ്വാഗതം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തി.