സഅദിയ്യയില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച 12, 13 തിയതികളില്‍

ദേളി: ജാമിഅ സഅദിയ്യക്ക് നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചക്ക് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. വെകുന്നേരം 4 ന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്മുല്‍ […]

ദേളി: ജാമിഅ സഅദിയ്യക്ക് നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെയും ആണ്ട് നേര്‍ച്ചക്ക് 12ന് തുടക്കമാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് എട്ടിക്കുളം താജുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. വെകുന്നേരം 4 ന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. 4.45ന് ഉദ്ഘാടന സംഗമം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ത്ഥന നടത്തും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്റഫ് എംഎല്‍എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ അബൂബക്കര്‍ ഹാജി, പ്രൊഫ. യുസി അബ്ദുല്‍ മജീദ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, അബ്ദുല്‍ റഷീദ് നരിക്കോട്, യൂസുഫ് ഹാജി പെരുമ്പ, മുസ്തഫ ഹാജി പനാമ, ഷാഫി ഹാജി കീഴൂര്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, എംടിപി അബ്ദുല്‍ റഹ്‌മാന്‍ ഹാജി പ്രസംഗിക്കും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ സ്വാഗതവും സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി നന്ദിയും പറയും. വൈകുന്നേരം 7 ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും. മശ്ഹൂദ് സഖാഫി ഗൂഡല്ലൂര്‍ ഉദ്‌ബോധനം നടത്തും. സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. സയ്യിദ് കെപിഎസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, സയ്യിദ് ജലാലൂദ്ദീന്‍ അല്‍ ഹാദി ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അസ്ഹര്‍ അസ്ഹരി അല്‍ബുഖാരി, സയ്യിദ് ഹിബത്തുല്ല അല്‍ബുഖാരി സംബന്ധിക്കും.
13ന് തിങ്കളാഴ്ച രാവിലെ 6ന് മുഹ്‌യദ്ദീന്‍ റാത്തീബിന് മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. സയ്യിദ് അഹ്‌മദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. രാവിലെ 10 മണിക്ക് സഅദി സംഗമം സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂരിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. കെകെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍ കീനോട്ട് അഡ്രസ് അവതരിപ്പിക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കെപി ഹുസൈന്‍ സഅദി കെസി റോഡ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില പ്രംസംഗിക്കും. ഇസ്മായില്‍ സഅദി പാറപ്പള്ളി സ്വാഗതവും അബ്ദുല്ല സഅദി ചിയ്യൂര്‍ നന്ദിയും പറയും. 11 മണിക്ക് അലുംനി മീറ്റും 12 മണിക്ക് പ്രവാസി സംഗമവും നടക്കും. 1 മണിക്ക് താജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും. മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പാരന്‍സ് കോണ്‍ഫറന്‍സ് ബിഎസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പ്രൊഫ. എകെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. എംഎ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വാഗതം പറയും. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി വിഷയാവതരണം നടത്തും. പി കെ അലിക്കുഞ്ഞി ദാരിമി, സുലൈമാന്‍ കരിവെള്ളൂര്‍, ഡോ. അബ്ദുല്ല കാഞ്ഞങ്ങാട്, ആര്‍പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ജമാല്‍ സഖാഫി ആദൂര്‍, അബ്ദുല്‍ റഷീദ് സഅദി സംബന്ധിക്കും.
വൈകിട്ട് 5 മണിക്ക് സമാപന പ്രാര്‍ത്ഥന സമ്മേളനം ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലിബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുല്‍ റഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹാമിദ് ഇമ്പിച്ചിതങ്ങള്‍ അല്‍ബുഖാരി, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, കെപി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കെകെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കാട്ടിപ്പാറ, വിപിഎം ഫൈസി വില്ല്യാപ്പള്ളി, ഫിര്‍ദൗസ് സുറൈജി സഖാഫി, ഡോ. അബ്ദുല്‍ റഷീദ് സൈനി കക്കിഞ്ച, മാഹിന്‍ ഹാജി കല്ലട്ര, ഹനീഫ ഹാജി ഉള്ളാള്‍ സംബന്ധിക്കും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ അല്‍ബുഖാരി ഖുറാ നേതൃത്വം നല്‍കും. കെപി ഹുസൈന്‍ സഅദി കെസി റോഡ് സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറയും.
പത്രസമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം, സയ്യിദ് ജാഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അഹ്‌മദലി ബെണ്ടിച്ചാല്‍, സി എല്‍ ഹമീദ് ചെമനാട് സംബന്ധിച്ചു.

Related Articles
Next Story
Share it