'എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആമദ്ച്ച'

നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നില്ല. താജ് അഹ്മദ്ച്ചാക്ക് അല്‍പം ക്രിട്ടിക്കലാണെന്നറിഞ്ഞ് ഇന്നലെയാണ് പെട്ടെന്ന് ദുബായില്‍ നിന്ന് പുറപ്പെട്ടത്. പള്ളിക്കാലിലെ വീട്ടില്‍ ഓടിയെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു അദ്ദേഹം. കുറച്ച് ദിവസമായി താജ് അഹ്മദ്ച്ച എന്നെ തിരക്കുന്നുണ്ടായിരുന്നുവത്രെ. ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന അഹ്മദ്ച്ചയുടെ കണ്ണുകള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 60 വര്‍ഷങ്ങള്‍ പിന്നിട്ട ഓര്‍മകളുടെ ഇരമ്പം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. 1960കളുടെ മധ്യത്തിലാണ് അഹ്മദ്ച്ച ദുബായില്‍ ചെല്ലുന്നത്. അവിടെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ ആദ്യം ഓര്‍ത്തതും കൊണ്ടുപോയതും […]

നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചിരുന്നില്ല. താജ് അഹ്മദ്ച്ചാക്ക് അല്‍പം ക്രിട്ടിക്കലാണെന്നറിഞ്ഞ് ഇന്നലെയാണ് പെട്ടെന്ന് ദുബായില്‍ നിന്ന് പുറപ്പെട്ടത്. പള്ളിക്കാലിലെ വീട്ടില്‍ ഓടിയെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു അദ്ദേഹം. കുറച്ച് ദിവസമായി താജ് അഹ്മദ്ച്ച എന്നെ തിരക്കുന്നുണ്ടായിരുന്നുവത്രെ. ഒന്നും മിണ്ടാതെ കിടക്കുകയായിരുന്ന അഹ്മദ്ച്ചയുടെ കണ്ണുകള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 60 വര്‍ഷങ്ങള്‍ പിന്നിട്ട ഓര്‍മകളുടെ ഇരമ്പം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിരുന്നു. 1960കളുടെ മധ്യത്തിലാണ് അഹ്മദ്ച്ച ദുബായില്‍ ചെല്ലുന്നത്. അവിടെ പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍ ആദ്യം ഓര്‍ത്തതും കൊണ്ടുപോയതും എന്നെയാണ്. ഞാന്‍ അന്ന് കോഴിക്കോട് മാവൂര്‍ റയോണ്‍സിലായിരുന്നു. ഇ.ടി മുഹമ്മദ് ബഷീറിനും മജീദ് തളങ്കരക്കുമൊപ്പം റയോണ്‍സില്‍ ആസ്വദിച്ച് കഴിഞ്ഞിരുന്ന കാലത്ത് നിന്ന് പ്രവാസ ജീവിത്തിന്റെ പുതിയ ലോകത്തേക്ക് ഞാനും എത്തി. കമ്പനിയുടെ പല സ്ഥാപനങ്ങളില്‍ ജോലി ഉണ്ടായിരുന്നുവെങ്കിലും താജ് അഹ്മദ്ച്ചയുടെ പ്രതിനിധി എന്ന നിലയിലായിരിക്കും കമ്പനി ഉടമ എന്നെ അവരോടൊപ്പം തന്നെ നിര്‍ത്തി; ഏറ്റവും വിശ്വസ്തരില്‍ ഒരാളായി.
അടുത്ത ബന്ധു എന്നതിനോടൊപ്പം തന്നെ ആത്മമിത്രം എന്ന പരിഗണനയും താജ് അഹ്മദ്ച്ചയെ എന്നിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അദ്ദേഹത്തിന്റെ മൂത്ത സഹോദരിയുടെ മകള്‍ സഫിയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്റെ വളര്‍ച്ചയില്‍ താജ് അഹ്മദ്ച്ചക്കുള്ള പങ്ക് ചെറുതല്ല. എന്റെയും കുടുംബത്തിന്റെയും എല്ലാ സുഖദു:ഖങ്ങളിലും അദ്ദേഹം ഒന്നിച്ചുണ്ടായിരുന്നു. മിണ്ടാന്‍ കഴിഞ്ഞില്ലെങ്കിലും റൂഹ് വിട്ട് പോകുന്നതിന് മണിക്കൂറുകള്‍ മുമ്പ് അഹ്മദ്ച്ചയുടെ അരികില്‍ എത്താനും ആ കരങ്ങളില്‍ പിടിക്കാനും ആ കണ്ണുകളില്‍ നോക്കി ഓര്‍മകളെ വീണ്ടെടുക്കാനും കഴിഞ്ഞുവല്ലോ...അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.


-ഖാദര്‍ തെരുവത്ത്

Related Articles
Next Story
Share it