തൈവളപ്പ് കുഞ്ഞാമു ഹാജി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ബി.എം. കുഞ്ഞഹമ്മദ് ഹാജി എന്ന തൈവളപ്പ് കുഞ്ഞാമു ഹാജി (75) അന്തരിച്ചു. അസുഖംമൂലം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും മത, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. നേരത്തെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി ഭാരവാഹിത്വവും വഹിച്ചിരുന്നു. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കറന്തക്കാട്ടും പൊയിനാച്ചിയിലും പെട്രോള്‍ പമ്പ് നടത്തിവന്നിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ജമീല സി.എം. […]

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ ബി.എം. കുഞ്ഞഹമ്മദ് ഹാജി എന്ന തൈവളപ്പ് കുഞ്ഞാമു ഹാജി (75) അന്തരിച്ചു. അസുഖംമൂലം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും മത, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. നേരത്തെ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി ഭാരവാഹിത്വവും വഹിച്ചിരുന്നു. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം കറന്തക്കാട്ടും പൊയിനാച്ചിയിലും പെട്രോള്‍ പമ്പ് നടത്തിവന്നിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ജമീല സി.എം. മക്കള്‍: സമീര്‍ (സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ദുബായ്), സക്കീര്‍, ഷഹനാസ്, സഫാന, സജ്‌ന, ഷംന. മരുമക്കള്‍: മഹമൂദ് ബദരിയ, സാജിദ് ബേക്കല്‍, താഹ മദീന ചെട്ടുംകുഴി, ഷാനിസ് എ.കെ. അടക്കത്ത്ബയല്‍, ഹസീന സമീര്‍, കുബ്‌റ സക്കീര്‍. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ബി.എം ഹസൈനാര്‍, ബി.എം അബൂബക്കര്‍, ബി.എം സത്താര്‍, ബി.എം റഷീദ്. മയ്യത്ത് മഗ്‌രിബ് നിസ്‌കാരശേഷം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it