തായ്‌ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും സമീറും പുറത്ത്

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവും സമീര്‍ വര്‍മയും പുറത്ത്. തായ്ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13,21-9. സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സമീര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 21-19, 20-22. അതേസമയം സ്വാതിക് സൈരാജ് രങ്കിറെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം മിക്സ്ഡ് വിഭാഗത്തില്‍ അവസാന നാലില്‍ കടന്നു. ക്വാര്‍ട്ടര്‍ […]

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവും സമീര്‍ വര്‍മയും പുറത്ത്. തായ്ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-13,21-9. സമീര്‍ വര്‍മ ഡെന്മാര്‍ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സമീര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 21-19, 20-22.

അതേസമയം സ്വാതിക് സൈരാജ് രങ്കിറെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം മിക്സ്ഡ് വിഭാഗത്തില്‍ അവസാന നാലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വാതിക് സൈരാജ് രങ്കിറെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം അഞ്ചാം സീഡായ മലേഷ്യയുടെ പെങ് സൂണ്‍ ചാന്‍- ലിയു യിങ് സഖ്യം വിജയിച്ചത്. സ്‌കോര്‍: 18-21, 24-22, 22-20. ലോക ഇരുപത്തിരണ്ടാം റാങ്കുകാരായ ഇന്ത്യന്‍ ടീം ഒന്നാം സീഡായ തായ്ലന്‍ഡിന്റെ ഡെ്ച്ചാപോള്‍- സപ്സിരി സഖ്യത്തെയാണ് സെമി ഫൈനലില്‍ നേരിടുക.

Related Articles
Next Story
Share it