പുഴ യാത്രയുമായി തച്ചങ്ങാട്ടെ കുട്ടിപ്പൊലീസ്

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് "പുഴയെ അറിയുക ജലാശയങ്ങളെ സംരക്ഷിക്കുക" എന്ന സന്ദേശം മുന്‍നിര്‍ത്തി പുഴയാത്ര സംഘടിപ്പിച്ചു. ബെങ്ങാട് വെച്ച് നടന്ന പുഴയാത്രയുടേയും ജലാശയസംരക്ഷണറാലിയുടേയും ഉദ്ഘാടനം ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ നിര്‍വ്വഹിച്ചു. വലിയൊരു ജനസമൂഹത്തിന് ജലാശയങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും മാലിന്യക്കൂമ്പാരങ്ങളായി മാറുന്ന പുഴകളെ സംരക്ഷിക്കേണ്ട ബാധ്യത ഭാവിതലമുറകളായ കുട്ടികള്‍ക്കുണ്ടെന്നും ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. പൊയിനാച്ചി മുതല്‍ അജാനൂര്‍ വരെയുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണം ചെയ്യുന്ന ബങ്ങാട് ജലസംഭരണി, പമ്പ് ഹൗസ്, പവര്‍ […]

തച്ചങ്ങാട്: തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് "പുഴയെ അറിയുക ജലാശയങ്ങളെ സംരക്ഷിക്കുക" എന്ന സന്ദേശം മുന്‍നിര്‍ത്തി പുഴയാത്ര സംഘടിപ്പിച്ചു. ബെങ്ങാട് വെച്ച് നടന്ന പുഴയാത്രയുടേയും ജലാശയസംരക്ഷണറാലിയുടേയും ഉദ്ഘാടനം ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ നിര്‍വ്വഹിച്ചു. വലിയൊരു ജനസമൂഹത്തിന് ജലാശയങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുന്നുവെന്നും മാലിന്യക്കൂമ്പാരങ്ങളായി മാറുന്ന പുഴകളെ സംരക്ഷിക്കേണ്ട ബാധ്യത ഭാവിതലമുറകളായ കുട്ടികള്‍ക്കുണ്ടെന്നും ഉദ്ഘാടകന്‍ അഭിപ്രായപ്പെട്ടു. പൊയിനാച്ചി മുതല്‍ അജാനൂര്‍ വരെയുള്ള വീടുകളിലേക്ക് ശുദ്ധജല വിതരണം ചെയ്യുന്ന ബങ്ങാട് ജലസംഭരണി, പമ്പ് ഹൗസ്, പവര്‍ ഹൗസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജല അതോറിറ്റി ഓപ്പറേറ്റര്‍ കേഡറ്റുകള്‍ക്ക് വിശദീകരിച്ചു കൊടുത്തു. തുടര്‍ന്ന് എസ്.പി.സി യൂണിറ്റ് ലീഡര്‍മാരായ ലക്ഷ്മി ദേവി, കാശിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ജലാശയസംരക്ഷണ പ്രതിജ്ഞയും റാലിയും നടന്നു. ബങ്ങാട് പുഴയുടെ ഉത്ഭവത്തെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സ്‌നേഹി ശരത് വിശദീകരിച്ചു. ബങ്ങാട് വാര്‍ഡ് മെമ്പര്‍ പ്രസീത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സീനിയര്‍ അസിസ്റ്റന്റ് വിജയ കുമാര്‍, എസ്.പി.സി ഗാര്‍ഡിയന്‍, പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍, സി.പി.ഒ ഡോ.സുനില്‍കുമാര്‍ കോറോത്ത്, സുജിത എ.പി. എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ സജിത പി, മുഹമ്മദ് ഇര്‍ഷാദ്, അബ്ദുള്‍ മജീദ്, അശോകന്‍, സൗമ്യ, രാജു, പ്രണാബ്, ധന്യ രതീഷ് എന്നിവര്‍ നേതൃത്വം നല്‍കിയ പുഴ യാത്രയില്‍ ബങ്ങാട് ഗ്രാമവാസികളും അണിനിരന്നു.

Related Articles
Next Story
Share it